ചെന്നിത്തലയ്ക്കെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ, ഇ എം സി സി പ്രതിനിധികൾ ചെന്നിത്തലയുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണം

Sunday 21 February 2021 1:52 PM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ രംഗത്തെത്തി. ഇ എം സി സി പ്രതിനിധികൾ ചെന്നിത്തലയുമായി ചേർന്ന് ഗൂഢാലോന നടത്തുകയാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ മന്ത്രി കമ്പനി പ്രതിനിധികളുടെ നിപലാടിൽ ദുരൂഹയുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രിയുമായി ഫിഷറീസ് മന്ത്രിക്കൊപ്പം ക്ളിഫ് ഹൗസിൽ കൂട്ടിക്കാഴ്ച നടത്തിയെന്ന ഇ എം സി സി കമ്പനി പ്രസിഡന്റ് ഷിജുവർഗീസിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു സ്വകാര്യ ചാനലിലായിരുന്നു ഷിജുവർഗീസിന്റെ വെളിപ്പെടുത്തൽ. പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞുവെന്നും 2019 ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച എന്നും ഷിജുവർഗീസ് വെളിപ്പെടുത്തി. കരാറുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇന്നുരാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.