പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനോട് എതിർപ്പില്ല, അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി തോമസ് ഐസക്ക്

Sunday 21 February 2021 3:46 PM IST

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് എതിർപ്പില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് വ്യക്താക്കി. ഈ വിഷയം കേന്ദ്ര ധനമന്ത്രി ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി കൂട്ടിയത്. ഇന്ധന വില വർധനവിനെതിരെ എൽ ഡി എഫ് ശക്തമായി സമരം ചെയ്യും. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് ഒരുകാരണവശാലും കഴിയില്ല. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല'-മന്ത്രി പറഞ്ഞു.

കു​തി​ച്ചു​യ​രു​ന്ന​ ​പെ​ട്രോ​ൾ,​​​ ​ഡീ​സ​ൽ​ ​വി​ല​ ​കു​റ​യ്ക്കാ​ൻ​ ​ജി ​എ​സ് ​ടി​ ​ബാ​ധ​ക​മാ​ക്കു​ന്ന​ത് ​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ജി.​ ​എ​സ്.​ ​ടി​ ​കൗ​ൺ​സി​ലും​ ​ത​മ്മി​ൽ ​ ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്‌​ത് ​തീ​രു​മാ​നി​ക്ക​ണ​മെ​ന്നാണ് ഇന്നലെ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​പ​റ​ഞ്ഞത്.ഇ​ന്ധ​ന​വി​ല​ ​നി​ർ​ണ​യം​ ​ഒ​രു​ ​'മ​ഹാ​ഭ​യ​ങ്ക​ര​ ​ധ​ർ​മ്മ​സ​ങ്ക​ട​ ​' മാ​ണ്.​ ​ഇ​ന്ധ​ന​വി​ല​ ​കു​റ​യ്‌​ക്കാ​തെ​ ​ആ​രെ​യും​ ​തൃ​പ്‌​തി​പ്പെ​ടു​ത്താ​നാ​വി​ല്ല.​ ​ജി.​ ​എ​സ്.​ ​ടി​ ​ബാ​ധ​ക​മാ​ക്കി​യാ​ൽ​ ​രാ​ജ്യ​ത്താ​കെ​ ​ഒ​റ്റ​ ​വി​ല​യാ​കും.​ ​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​പ​ങ്കി​ടു​ന്നത്​ ​ഒ​റ്റ​ ​നി​കു​തി​യാ​കും.​ ​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ഗൗ​ര​വ​മാ​യ​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​യേ​ ​ഇ​തു​ ​സാ​ദ്ധ്യ​മാ​കൂ.​ ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ലി​ന്റെ​ ​അം​ഗീ​കാ​ര​വും​ ​വേണം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.