വിജയരഥത്തിൽ അനുഗ്രഹവുമായി യോഗി: വിജയ യാത്രയ്ക്ക് ഗംഭീര തുടക്കം

Monday 22 February 2021 12:00 AM IST

കാസർകോട്: അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പുതിയ കേരളത്തിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര വടക്കൻ കേരളത്തിലെ ബഹുഭാഷ സംഗമ ഭൂമിയിൽ നിന്ന് പ്രയാണം തുടങ്ങി.

ഉച്ചയ്ക്കു മുമ്പ് തന്നെ നിറഞ്ഞു കവിഞ്ഞ കാസർകോട് താളിപ്പടുപ്പ് മൈതാനിയിലെ ജനസഞ്ചയത്തെ സാക്ഷി നിറുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബി.ജെ.പി പതാക കൈമാറി വിജയ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം യാത്രയുടെ നായകൻ കെ. സുരേന്ദ്രന്റെ കൂടെ അല്പദൂരം വിജയരഥത്തിൽ സഞ്ചരിച്ചു. ബി.ജെ.പി പ്രവർത്തകർ ആഹ്ലാദാരവത്തോടെ വിജയരഥ യാത്രയെ വരവേറ്റു.

'തുടക്കം നന്നായാൽ അന്ത്യം വരെയും നന്നായി വരും. ഈ യാത്രയുടെ തുടക്കം ഗംഭീരമാണ്. വിഭജന, ഭീകരവാദ വികാരത്തെ തകർത്ത് കേരളത്തിലെ ജനങ്ങളിൽ വികസന വികാരമുയർത്താൻ ഈ യാത്ര സഹായിക്കട്ടെ', യോഗി ആദിത്യനാഥ് കെ. സുരേന്ദ്രനെ അനുഗ്രഹിച്ചു. ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ​യോ​ഗി​സ​ർ​ക്കാ​ർ​ ​ജ​യി​ല​റ​ ​ഒ​രു​ക്കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ​ ​കെ.​സു​രേ​ന്ദ്ര​ൻ പറഞ്ഞു.

മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി. കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, കേരള കോ പ്രഭാരി സുനിൽകുമാർ , കെ. രഞ്ജിത്ത് കണ്ണൂർ, എ. വേലായുധൻ, ബാലകൃഷ്ണ ഷെട്ടി എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു.

ഇന്നു രാവിലെ കാസർകോട്ട് നിന്ന് യാത്ര ആരംഭിക്കും. വൈകുന്നേരം കണ്ണൂരിൽ നടക്കുന്ന സ്വീകരണ പൊതുയോഗം കേന്ദ്രമന്ത്രി വി.കെ സിംഗ് ഉദ്ഘാടനം ചെയ്യും. മാർച്ച് ഏഴിന് വിജയ യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

ഗു​രു​ദേ​വ​ന്റെ​ ​മ​ണ്ണി​ൽ​ ​നി​ൽ​ക്കാൻ അ​ഭി​മാ​നം​ ​:​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ്

കാ​സ​ർ​കോ​ട് ​:​ ​കേ​ര​ള​ത്തെ​ ​ശ​രി​യാ​യ​ ​ദി​ശ​യി​ലേ​ക്ക് ​ന​യി​ച്ച​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​പാ​ദ​സ്പ​ർ​ശ​മേ​റ്റ​ ​മ​ണ്ണി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​ഭി​മാ​നം​ ​തോ​ന്നു​ന്ന​താ​യി​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​പ​റ​ഞ്ഞു. ബി​ജെ​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ​ ​സു​രേ​ന്ദ്ര​ൻ​ ​ന​യി​ക്കു​ന്ന​ ​വി​ജ​യ​ ​യാ​ത്ര​ ​കാ​സ​ർ​കോ​ട് ​താ​ളി​പ്പ​ടു​പ്പ് ​മൈ​താ​നി​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ഗു​രു​വി​ന്റെ​യും​ ​ആ​ദി​ശ​ങ്ക​ര​ന്റെ​യും​ ​ഭൂ​മി​യാ​ണി​ത്.​ ​സാം​സ്കാ​രി​ക​ ​ഏ​ക​ത​യു​ടെ,​ ​സ​ത് ​ഭാ​വ​ന​യു​ടെ​ ​പാ​ഠ​ങ്ങ​ൾ​ ​പ​ക​ർ​ന്നു​ന​ൽ​കി​യ​ ​ഈ​ ​മ​ണ്ണ് ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​വി​ള​നി​ല​മാ​ണ്.​ ​കേ​ര​ളീ​യ​ ​ജ​ന​ത​യെ​ ​വെ​ളി​ച്ച​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത് ​ഗു​രു​വാ​ണ്.​ ​ഗു​രു​വി​ന്റെ​യും​ ​ആ​ദി​ശ​ങ്ക​ര​ന്റെ​യും​ ​മ​ണ്ണി​നെ​ ​ഞാ​ൻ​ ​ന​മി​ക്കു​ന്നു​ ​-​ ​യോ​ഗി​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​പോ​ലു​ള്ള​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​ക്രൂ​ര​മാ​യ​ ​പീ​ഡ​നം​ ​സ​ഹി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​എ​നി​ക്ക​റി​യാം.​ ​ഇ​വി​ടെ​ ​സ​ർ​ക്കാ​രു​ക​ൾ​ ​കോ​ൺ​ഗ്ര​സും​ ​സി.​ ​പി.​ ​എ​മ്മും​ ​ആ​ണെ​ങ്കി​ലും​ ​അ​ഴി​മ​തി​ ​ന​ട​ത്തു​ന്ന​തി​ൽ​ ​ഇ​വ​ർ​ ​ഒ​ന്നാ​ണ്.​ 2009​ ​ൽ​ ​ഞാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​ലൗ​ജി​ഹാ​ദ് ​വ്യാ​പ​ക​മാ​യി​രു​ന്നു.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ർ​ക്കാ​ർ​ ​ലൗ​ ​ജി​ഹാ​ദ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​ശ​ക്ത​മാ​യ​ ​നി​യ​മം​ ​കൊ​ണ്ടു​വ​ന്നു.​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​ലൗ​ ​ജി​ഹാ​ദ് ​കാ​രെ​ ​സ​ഹാ​യി​ക്കു​ന്നു.​ ​ഇ​സ്ലാ​മി​ക് ​സ്റ്റേ​റ്റ് ​ഉ​ണ്ടാ​ക്കാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ​നീ​തി​പീ​ഠം​ ​പോ​ലും​ ​പ​റ​ഞ്ഞു.​ ​ജ​ന​ഹി​തം​ ​അ​ട്ടി​മ​റി​ക്കു​ന്ന​ ​സ​ർ​ക്കാ​രാ​ണ് ​കേ​ര​ളം​ ​ഭ​രി​ക്കു​ന്ന​ത്.​ ​ശ​ബ​രി​മ​ല​യി​ൽ​ ​ജ​ന​ഹി​തം​ ​അ​ട്ടി​മ​റി​ച്ച​വ​ർ​ ​തീ​വ്ര​വാ​ദ​ ​ശ​ക്തി​ക​ളെ​ ​സ​ഹാ​യി​ക്കു​ന്നു. യു.​പി​യി​ൽ​ ​രാ​മ​ ​മ​ന്ദി​രം​ ​പ​ണി​യു​ക​യാ​ണ്.​ ​രാ​മ​ ​മ​ന്ദി​രം​ ​രാ​ഷ്ട്ര​ ​മ​ന്ദി​ര​മാ​ണ്.​ ​രാ​മ​ ​മ​ന്ദി​ര​ ​നി​ർ​മ്മാ​ണ​ത്തെ​ ​സ​ഹാ​യി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളോ​ട് ​ന​ന്ദി​യു​ണ്ട്.​ ​ജ​ന​ങ്ങ​ളെ​ ​വി​ഭ​ജി​ക്കു​ന്ന​ ​അ​രാ​ജ​ക​ത്വം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​രാ​ഷ്ട്രീ​യം​ ​ന​മു​ക്ക് ​വേ​ണ്ട.​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ജ​ന​ന​ന്മ​യ്‌​ക്ക് ​ആ​ണ്.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​യു​പി​ ​മാ​തൃ​ക​ക​ൾ​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​ക​ണ്ടു​പ​ഠി​ക്ക​ണം.​ ​നേ​ര​ത്തെ​ ​ഞ​ങ്ങ​ളെ​ ​നോ​ക്കി​ ​ചി​രി​ച്ചി​രു​ന്നു​ ​ഈ​ ​മു​ഖ്യ​മ​ന്ത്രി.​ ​ഇ​ന്ന് ​കേ​ര​ള​ത്തെ​ ​നോ​ക്കി​ ​ലോ​കം​ ​ചി​രി​ക്കു​ക​യാ​ണ് ​എ​ന്ന് ​അ​ദ്ദേ​ഹം​ ​പ​രി​ഹ​സി​ച്ചു. കെ​ ​സു​രേ​ന്ദ്ര​ന്റെ​ ​വി​ജ​യ​ ​യാ​ത്ര​ ​കേ​ര​ള​ത്തി​ൽ​ ​ബി.​ ​ജെ.​ ​പി​യെ​ ​വ​ള​ർ​ത്തു​മെ​ന്നും​ ​കേ​ര​ള​ത്തി​ലും​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രാ​ൻ​ ​സ​ഹാ​യി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.