'മുഖ്യനോട് ചോദിച്ചാൽ എനക്കറിയില്ല ഉദ്യോഗസ്ഥരോട് ചോദിക്കാൻ പറയും, ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അവരുടെ ഭാര്യ മറുപടി കൊടുക്കും...'
മാദ്ധ്യമപ്രവർത്തകയ്‌ക്ക് അശ്ലീല സ്റ്റിക്കർ അയച്ച വിഷയത്തിൽ എൻ പ്രശാന്തിനെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഭാര്യയുടെ കുറിപ്പിന് താഴെ പരിഹാസ കമന്റുകളുടെ പൂരം. പ്രശാന്തിനെ ട്രോളി നിരവധി പേരാണ് ഇതിനോടകം ഭാര്യ ലക്ഷ്‌മി പ്രശാന്തിന്റെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. താനാണ് മാദ്ധ്യമ പ്രവർത്തകയ്‌ക്ക് സന്ദേശം അയച്ചതെന്ന പ്രശാന്തിന്റെ ഭാര്യയുടെ വാദം ന്യായീകരണം മാത്രമാണെന്നും വിശ്വസിക്കാനാകില്ലെന്നുമാണ് കമന്റ് ചെയ്യുന്നരവിൽ ഭൂരിപക്ഷം പേരും പറയുന്നത്.
ഇതിനെക്കാൾ നല്ലത് മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞാൽ മതിയായിരുന്നുവെന്നാണ് ഒരാൾ കുറിപ്പിന് താഴെ പറയുന്നത്. ഇത്രേം അലക്കീട്ടും ഒട്ടും വെളുത്തില്ലല്ലോ കൊച്ചേയെന്നാണ് മറ്റൊരാൾ പറയുന്നത്.
ചിലരാകട്ടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ പോസ്റ്ററും കമന്റായി ഇട്ടിട്ടുണ്ട്. കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ജോർജ് കുട്ടിയെ ഓർമ്മിപ്പിച്ച് അവരുടെ ഭർത്താവിനെ സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നാണ് ഒരു വിരുതന്റെ കമന്റ്.
'മുഖ്യനോട് ചോദിച്ചാൽ എനക്കറിയില്ല, ഉദ്യോഗസ്ഥരോട് ചോദിക്കാൻ പറയും. ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അവരുടെ ഭാര്യ മറുപടി കൊടുക്കും.' ഇങ്ങനെയാണ് വേറൊരാൾ കമന്റ് ചെയ്‌തിരിക്കുന്നത്. എന്തായാലും ബ്രോയുടെ മെസേജും പിന്നാലെ വന്ന ഭാര്യയുടെ വിശദീകരണ കുറിപ്പും സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു...
Posted by Lekshmy Prasanth on Monday, February 22, 2021