ഐ.പി.എല്ലിന് വരില്ലേ വാർണർ ?...

Wednesday 24 February 2021 1:04 AM IST

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ സംഭവിച്ച പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാൻ ആറു മുതൽ ഒമ്പത് മാസത്തോളമെടുത്തേക്കുമെന്ന് ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.

വയറിന് പരിക്കേറ്റ വാർണർക്ക് ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു. അവസാന രണ്ട് ടെസ്റ്റുകളിൽ കളിച്ചെങ്കിലും പരിക്ക് പൂർണമായി ഭേദമായിട്ടില്ല എന്ന താരത്തിന്റെ വെളിപ്പെ‌ടുത്തൽ ഐ.പി.എൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിനെ അങ്കലാപ്പിലാഴ്ത്തിയിരിക്കുകയാണ്. സൺറൈസേഴ്‌സിനെ ടൂർണമെന്റിൽ നയിക്കേണ്ടത് വാർണറാണ്.