പണിമുടക്ക്: ജീവനക്കാർക്ക് മർദ്ദനം

Wednesday 24 February 2021 1:47 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇന്നലെ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തല്ലുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തുവെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ആസോസിയേഷൻ വാർത്താകുറിപ്പിൽ പറഞ്ഞു. അങ്കമാലിയിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ വിശ്രമമുറിയിൽ കയറി ഭീഷണിപ്പെടുത്തി. അത് അന്വേഷിക്കാനെത്തിയ അസോസിയേഷന്റെ ഭാരവാഹികളെ മർദ്ദിച്ചു. ആലുവയിൽ വനിതാ ജീവനക്കാരിയെ അസഭ്യം വിളിച്ചതിനെ ചോദ്യം ചെയ്തതിന് അസോസിയേഷന്റെ ജില്ലാ ട്രഷറർ പി.കെ.ജുബീനെ മർദ്ദിച്ചു.