അടിയന്തരമായി ഇടപെടണം: കെ.ആർ.എൽ.സി.സി

Thursday 25 February 2021 12:26 AM IST

കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധന നിയന്ത്രിക്കുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിഷപ് ജോസഫ് കരിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കെ.ആർ.എൽ.സി.സി സെക്രട്ടറിയേറ്റ് യോഗത്തിൽ വൈസ് പ്രസിഡന്റ് ബിഷപ് വിൻസെന്റ് സാമുവൽ, സെക്രട്ടറി ജനറൽ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറി ആന്റണി ആൽബർട്ട്, ട്രഷറർ ആന്റണി നൊറോണ എന്നിവർ പങ്കെടുത്തു.