ആഴക്കടൽ മത്സ്യബന്ധനം: 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കി

Thursday 25 February 2021 12:00 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​വി​വാ​ദ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നിയായ​ ​ഇ.​എം.​സി.​സി​യു​മാ​യി​ ​ഒ​പ്പി​ട്ട​ 5,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ധാ​ര​ണാ​പ​ത്രം​ ​കൂ​ടി​ ​സ​ർ​ക്കാ​ർ​ ​റ​ദ്ദാ​ക്കി.​ ​ഇ​തോ​ടെ​ ​ഇ.​എം.​സി.​സി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ര​ണ്ട് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സ​ർ​ക്കാ​ർ​ ​പി​ൻ​മാ​റി.​ ​ഇ​നി​ ​ചേ​ർ​ത്ത​ല​ ​പ​ള്ളി​പ്പു​റ​ത്ത് ​നാ​ലേ​ക്ക​ർ​ ​സ്ഥ​ലം​ ​അ​നു​വ​ദി​ച്ച​ ​ന​ട​പ​ടി​ ​മാ​ത്ര​മാ​ണ് ​ശേ​ഷി​ക്കു​ന്ന​ത്. ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി​ ​ ​ഇ.​എം.​സി.​സി​യു​മാ​യി​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഫെ​ബ്രു​വ​രി​ 28​നാ​ണ് 5000​ ​കോ​ടി​യു​ടെ​ ​ധാ​ര​ണാ​പ​ത്രം​ ​കെ.​എ​സ്.​ഐ.​ഡി.​സി​ ​(​വ്യ​വ​സാ​യ​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ൻ​)​ ​ഒ​പ്പി​ട്ട​ത്.​ ​പ്ര​തി​പ​ക്ഷ​ത്തി​നു​ ​പു​റ​മെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​ല​ത്തീ​ൻ​സ​ഭ​യും​ ​എ​തി​ർ​പ്പ് ​ഉ​യ​ർ​ത്തു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ശ​രി​തെ​റ്റു​ക​ൾ​ ​വാ​ദി​ച്ച് ​നി​ൽ​ക്കാ​തെ​ ​ക​രാ​റി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​പി​ന്മാ​റു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ആ​ലോ​ചി​ച്ച​ ​ശേ​ഷം​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​ഇ.​പി.​ ​ജ​യ​രാ​ജ​നാ​ണ് ​ധാ​ര​ണാ​പ​ത്രം​ ​റ​ദ്ദാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്. കേരള ​ഇ​ൻ​ലാ​ൻ​ഡ് ​നാ​വി​ഗേ​ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ 2950​ ​കോ​ടി​യു​ടെ​ ​ട്രോ​ള​ർ​ ​നി​ർ​മാ​ണ​ ​പ​ദ്ധ​തി​ക്ക് ഈ​ ​മാ​സം​ 2​ന് ​ഇ.​എം.​സി.​സി​യു​മാ​യി​ ​ഒ​പ്പി​ട്ട​ ​ധാ​ര​ണാ​പ​ത്രം​ കഴിഞ്ഞ 22​ ​നാണ് ​റ​ദ്ദാ​ക്കി​യത്.​ ​ എ​ന്നാ​ൽ​ ​ 3​ന് ​പ​ള്ളി​പ്പു​റ​ത്ത് ​ഇ.​എം.​സി.​സി​ക്ക് ​വ്യ​വ​സാ​യ​വ​കു​പ്പ് ​നാ​ലേ​ക്ക​ർ​ ​അ​നു​വ​ദി​ച്ച​ത് ​റ​ദ്ദാ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ലെ​റ്റ​ർ​ ​മാ​ത്ര​മാ​ണ് ​പു​റ​ത്തി​റ​ക്കി​യ​തെ​ന്നും​ 5.49​കോ​ടി​ ​ഇ.​എം.​സി.​സി.​യി​ൽ​ ​നി​ന്ന് ​ഇൗ​ടാ​ക്കി​ ​ഭൂ​മി​ ​കൈ​മാ​റ്റം​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​വാ​ദം.​ ​എ​ന്നാ​ൽ​ ​ഭൂ​മി​വി​ല​ ​ഇ​തു​വ​രെ​ ​അ​ട​യ്ക്കാ​ത്ത​തി​നാ​ൽ​ ​ഇ​തും​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത. കെ.​എ​സ്.​ഐ.​ഡി.​സി​ ​എം.​ഡി.​ ​രാ​ജ​മാ​ണി​ക്യ​വും​ ​ഇ.​എം.​സി.​സി.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​പ്ര​സി​ഡ​ന്റ് ​ഷി​ജു​ ​മേ​ത്ര​റ്റാ​യി​ൽ​ ​വ​ർ​ഗീ​സും​ ​ത​മ്മി​ലാ​ണ് 5000​ ​കോ​ടി​യു​ടെ​ ​ധാ​ര​ണ​പ​ത്രം​ ​ഒ​പ്പു​വ​ച്ച​ത്.ഇ​ത് ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്ത് ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യു​ടെ​ ​സ​മ​ഗ്ര​വ​ള​ർ​ച്ച​യ്ക്കാ​യി​ ​സ​ഹ​ക​രി​ക്കാ​നും​ ​അ​യ്യാ​യി​രം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പം​ ​ഇൗ​ ​മേ​ഖ​ല​യി​ൽ​ ​ന​ട​ത്താ​നും​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.​ ​ഈ​ ​ധാ​ര​ണാ​പ​ത്ര​ത്തി​ന് ​ആ​റു​മാ​സ​ത്തെ​ ​ക​ലാ​വ​ധി​യേ​യു​ള്ളൂ​വെ​ന്നാണ് സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും​ ​അ​തി​ന്റെ​ ​തു​ട​ർ​ ​ന​ട​പ​ടി​യാ​യി​ ​ ​മ​റ്റൊ​രു​ധാ​ര​ണാ​പ​ത്രം​ ​കൂ​ടി​ ​ഒ​പ്പു​വ​യ്ക്കു​ക​യും​ ​സ്ഥ​ലം​ ​അ​നു​വ​ദി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ആ​ ​വാ​ദ​വും​ ​നി​ല​നി​ൽ​ക്കാ​താ​യി. ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​വ്യ​വ​സാ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ ​എ​ല്ലാ​ ​ഇ​ട​പെ​ട​ലു​ക​ളും​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​ആ​വ​ശ്യം.​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് 27​ന് ​യു.​ഡി.​എ​ഫ് ​തീ​ര​ദേ​ശ​ ​ഹ​ർ​ത്താ​ലി​ന് ​ആ​ഹ്വാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.

ഇന്ന് പൂന്തുറയിൽ ചെന്നിത്തലയുടെ സത്യഗ്രഹം ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ആരോപണവിധേയയായ ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യനയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കുക, ജുഡിഷ്യൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൂന്തുറയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ 9 മുതൽ 4 മണി വരെ സത്യഗ്രഹം നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപനം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ ചാകരയ്ക്ക് യു.ഡി.എഫ്, പ്രതിരോധവല വിരിച്ച് സർക്കാർ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം രാഷ്ട്രീയ ചാകരയാവുമെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ് അതു സജീവ വിഷയമായി നിലനിറുത്താനുള്ള തന്ത്രങ്ങൾ പുറത്തെടുക്കുമ്പോൾ, എന്തുവിലകൊടുത്തും പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫും സർക്കാരും.

നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങെത്തിയതിനാൽ പ്രതിസന്ധി ഇടതുകേന്ദ്രങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. പ്രതിപക്ഷമാകട്ടെ വിവാദം പരമാവധി കൊഴുപ്പിക്കുകയാണ്. ഇന്നലെ രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ബോട്ട് യാത്ര നടത്തിയതും ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസം അനുഷ്ഠിക്കുന്നതും ഇതിന്റെ ഭാഗമാണ്. സർക്കാരാകട്ടെ, 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ നിർമ്മിക്കുന്നതടക്കം, ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഇ.എം.സി.സി ഒപ്പുവച്ച 2950കോടിയുടെ ധാരണാപത്രം ആദ്യം റദ്ദാക്കി. വ്യവസായ വികസന കോർപ്പറേഷൻ ഒപ്പുവച്ച 5000കോടിയുടെ ധാരണാപത്രവും റദ്ദാക്കാൻഇന്നലെ സർക്കാർ നിർദ്ദേശിച്ചത് വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണെന്ന് വിലയിരുത്തുന്നു. ഇടപാട്തങ്ങൾപുറത്തെത്തിച്ചതുകൊണ്ട് മാത്രമാണ് സർക്കാർപിൻമാറിയതെന്ന് പ്രതിപക്ഷം വാദിക്കുന്നു. ലത്തീൻ അതിരൂപതയും കേരള കത്തോലിക്കാ മെത്രാൻ സമിതിയും സർക്കാരിനെതിരെ തിരിഞ്ഞതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു. എന്നാൽ, സ്വർണക്കടത്ത് കേസിലേതുപോലെ, സംഭവം ഉദ്യോഗസ്ഥ വീഴ്ചയായി ചിത്രീകരിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ശ്രമം. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ പദ്ധതികളും സ്വകാര്യ കുത്തകകൾക്ക് കടൽത്തീരം തീറെഴുതാൻ ദേശീയതലത്തിൽ സ്വീകരിക്കുന്ന ഉദാരവത്കരണ നയങ്ങളും ബോധ്യപ്പെടുത്തി പ്രതിരോധിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽസെക്രട്ടറി പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള തീരമേഖലാ പ്രചാരണജാഥയുടെ ലക്ഷ്യവും ഇതാണ്. മാർച്ച് ഒന്നിന് യു.ഡി.എഫിന്റെ തീരമേഖലാ പ്രചാരണജാഥ തുടങ്ങുകയാണ്. ചിത്തരഞ്ജന്റെ ജാഥാസമാപനം മാർച്ച് നാലിന് വിഴിഞ്ഞത്ത് വിപുലമായ മത്സ്യത്തൊഴിലാളി സംഗമത്തോടെ സംഘടിപ്പിക്കാനാണ് ആലോചന. മുഖ്യമന്ത്രി നേരിട്ടെത്തി രാഷ്ട്രീയവിശദീകരണം നൽകിയേക്കും. ഭരണഘടനപ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ 22 കിലോമീറ്റർ തീരക്കടൽ മാത്രമേ വരൂ. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദം നൽകാൻ കഴിയില്ലെന്നിരിക്കെ, ചില ഉദ്യോഗസ്ഥർ സർക്കാരിനെ കുഴിയിലാക്കാൻ ഗൂഢനീക്കം നടത്തിയെന്നാണ് ഇടതുമുന്നണി വാദിക്കുന്നത്. 1991ൽ ആഗോളവത്കരണത്തിന് തുടക്കമിട്ടപ്പോൾ മുതൽ കടൽത്തീരം കുത്തകകൾക്ക് തീറെഴുതാൻ നീക്കം നടത്തിയവരാണ് കോൺഗ്രസുകാരെന്നും സി.പി.എം ആരോപിക്കുന്നുണ്ട്. കേരളത്തിലെ ഒമ്പത് ജില്ലകളിലുള്ള 35 തീരദേശ മണ്ഡലങ്ങളിൽ 2016ൽ വിജയിച്ചത് ഇടതുമുന്നണിയാണ്. യു.ഡി.എഫ് വിജയം 14 ഇടത്ത് മാത്രമായിരുന്നു. പൂർണ്ണമായും കടലോരം മാത്രമായ മണ്ഡലങ്ങളുമുണ്ട്. തെക്കൻ, മദ്ധ്യ ജില്ലകളിലായി പത്തിലേറെ മണ്ഡലങ്ങൾ പുതിയ സാഹചര്യത്തിൽ തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.

ഇ.എം.സി.സിക്ക് വിശ്വാസ്യത ഇല്ല:മന്ത്രി മേഴ്സിക്കുട്ടി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധനത്തിന് ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കമ്പനിയെക്കുറിച്ച് മികച്ച അഭിപ്രായം സർക്കാരിനില്ല. കമ്പനിയെപ്പറ്റി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ല. പ്രതിപക്ഷ നേതാവ് നുണ പ്രചാരണം നടത്തുന്നു. 'ധാരണാപത്രം ഒപ്പുവെച്ചതിൽ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി 2 ന് എം.ഒ.യു ഒപ്പിട്ടു. അതെന്തിനായിരുന്നു? എൻ.പ്രശാന്ത് ഐ.എ.എസിന് ഇതിലെന്താണ് താല്പര്യം. ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഗവൺമെന്റ് സംശയിക്കുന്നു. എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നുണ്ട്. പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോൾ പറയുന്നില്ല. അന്വേഷണം നടക്കുകയാണ് . കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു