ഒ​ഡീ​ഷ​യെ​ ​ഓ​ടി​ച്ച് ​മും​ബ​യ് ​പ്ലേ​ഓ​ഫിൽ

Thursday 25 February 2021 3:32 AM IST

ഫ​റ്റോ​ർ​ദ​:​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ 6​-1​ന് ​ഒ​ഡീ​ഷ​യെ​ ​കീ​ഴ​ട​ക്കി​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി​ ​പ്ലേ​ ​ഓ​ഫ് ​ഉ​റ​പ്പി​ച്ചു.​ബി​പി​ൻ​ ​സിം​ഗ് ​മും​ബ​യ്ക്കാ​യി​ ​ഹാ​ട്രി​ക്ക് ​നേ​ടി.​ 19​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 37​ ​പോ​യി​ന്റു​മാ​യി​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണി​പ്പോ​ൾ​ ​മും​ബ​യ്.​ ​ഐ.​എ​സ്.​എ​ൽ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ഹാ​ട്രി​ക്കു​മാ​യി​ ​ബി​പി​ൻ​ ​സിം​ഗ് ​ക​ത്തി​ക്ക​യ​റി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​ബ​ർ​ത്ത​ലോ​മാ​യി​ ​ഒ​ഗ്ബ​ച്ചേ​ ​ഇ​ര​ട്ട​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​ഗോ​ദ്ദാ​ർ​ദ് ​ഒ​രു​ ​ഗോ​ൾ​ ​നേ​ടി.​ ​ഒ​രു​ ​ഗോ​ൾ​ ​വ​ഴ​ങ്ങി​യ​ ​ശേ​ഷ​മാ​ണ് 6​ ​ഗോ​ളു​ക​ള​ടി​ച്ച് ​മും​ബ​യ് ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​നേ​ടി​യ​ത്.​ ​ഒ​മ്പ​താം​ ​മി​നി​ട്ടി​ൽ​ ​ബോ​ക്സി​നു​ള്ളി​ൽ​ ​അ​ഹ​മ്മ​ദ് ​ജാ​ഹു​ ​ജെ​റി​യെ​ ​ഫൗ​ൾ​ചെ​യ്ത​തി​ന് ​ല​ഭി​ച്ച​ ​പെ​നാ​ൽറ്റി ​ഗോ​ളാ​ക്കി​ ​ഡി​യാ​ഗോ​ ​മൗ​റീ​ഷ്യോ​ ​ഒ​ഡീ​ഷ​യ്ക്ക് ​ലീ​ഡ് ​നേ​ടി​ക്കൊ​ടു​ത്ത​താ​യി​രു​ന്നു.​ ​പ​ക്ഷേ​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​മും​ബ​യ്‌​യു​ടെ​ ​വി​ള​യാ​ട്ട​മാ​യി​രു​ന്നു.​ 13​-ാം​ ​മി​നി​ട്ടി​ൽ​ ​ഒ​ഗ്ബ​ച്ചെ​ ​മും​ബ​യ്‌​യെ​ ​ഒ​പ്പ​മെ​ത്തി​ച്ചു.​ 38​-ാം​ ​മി​നി​ട്ടി​ൽ​ ​ബി​പി​നി​ലൂ​ടെ​ ​ലീ​ഡ് ​നേ​ടി​യ​ ​മും​ബ​യ് ​പി​ന്നെ​ ​ഒ​ഡീ​ഷ​യെ​ ​ഒ​ടി​ച്ചു​ ​മ​ട​ക്കു​ക​യാ​യി​രു​ന്നു.​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഏ​റ്റ​വും​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്താ​ണ് ​ഒ​ഡീ​ഷ.