മാനുഷിക മൂല്യങ്ങൾക്കായി നില കൊണ്ട കവി: വി.മുരളീധരൻ
Friday 26 February 2021 2:13 AM IST
തിരുവനന്തപുരം: പ്രകൃതിക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊണ്ട കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
കവിയും, അദ്ധ്യാപകനും ,നിരൂപകനുമായ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണ്. . മലയാള കവിതയിൽ പാരമ്പര്യ ശൈലിക്കൊപ്പം ആധുനികതയെയും സന്നിവേശിപ്പിച്ച കവിയായിരുന്നു . ഭാരതീയ ചിന്തധാരകളുടെ സ്വാധീനത്തിനൊപ്പം ആംഗലേയ സാഹിത്യത്തിലുള്ള അഗാധ പാണ്ഡിത്യവും നമ്പൂതിരിയെ ഇതര കവികളിൽ നിന്ന് വ്യത്യസ്തനാക്കി. സ്ഥാനമാനങ്ങളേക്കാൾ വലുതായി ഈശ്വരസേവയാണ് കർമ്മപഥത്തിൽ ഏറ്റവും ശ്രേഷ്ഠമെന്ന് തിരിച്ചറിഞ്ഞ കവി, അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയാകുന്നതിൽ സംതൃപ്തിയും സായൂജ്യവും കണ്ടെത്തിയെന്നും വി.മുരളീധരൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.