ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്‌സിന്റെ ഗുണ്ടൂർ മുളകുപൊടി വിപണിയിൽ

Saturday 27 February 2021 3:04 AM IST

കൊച്ചി: ഭക്ഷ്യോത്‌പന്ന രംഗത്തെ പ്രമുഖരായ ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്‌സ് 37-ാം വാർഷിഷത്തോട് അനുബന്ധിച്ച് പുതിയ ഉത്‌പന്നമായ ഗുണ്ടൂർ സ്‌പെഷ്യൽ മുളകുപൊടി വിപണിയിലിറക്കി. ഗുണമേന്മയുള്ള മുളകിനങ്ങൾക്ക് പ്രസിദ്ധമായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള മുളകിന്റെ എല്ലാ ഗുണങ്ങളും ചേർന്നതാണ് പുതിയ മുളകുപൊടി.

മാനേജിംഗ് ഡയറക്‌ടർ കെ.വി. ജോ‌ർജിൽ നിന്ന് ചലച്ചിത്രതാരം അംബിക പുതിയ ഉത്‌പന്നതിന്റെ ആദ്യ പായ്ക്ക് ഏറ്റുവാങ്ങി. ഡയറക്‌ടർമാരായ ഗ്രേസി ജോർ‌ജ്, നിതിൻ ജോർജ്, നിവിൻ ജോ‌ർജ്, ജനറൽ മാനേജർ സുരേഷ് മേനോൻ, സ്‌പൈസസ് ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ശ്രീകണ്ഠൻ തമ്പി എന്നിവർ സംബന്ധിച്ചു.