ഇഖാമ പുതുക്കാൻ നടപടികൾ ആരംഭിച്ചു

Sunday 28 February 2021 1:19 AM IST

റിയാദ്: പ്രവാസി തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റായ ഇഖാമ തവണകളായി പുതുക്കാനുള്ള നടപടികൾ സൗദി ആരംഭിച്ചു. മൂന്ന് മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനുമുള്ള സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഒരു വർഷത്തേയ്ക്കുള്ള ഇഖാമ മൂന്നുമാസമോ ആറു മാസമോ കാലയളവിൽ മാത്രമായി ലെവിയും ഇഖാമ ഫീസും അടച്ച് എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന വിധമാണ് പുതിയ സംവിധാനം.