എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വിഷു, ഈസ്റ്റർ കിറ്റ്: കിറ്റിലെ 14 സാധനങ്ങൾ ഇവയാണ്

Saturday 27 February 2021 7:30 PM IST

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകി വരുന്ന സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലിൽ വിഷു ഈസ്റ്റർ കിറ്റായി നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്റ്റർ കിറ്റ് നൽകുന്നത്.

നേരത്തെ നൽകിയിരുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വിഷുഈസ്റ്റർ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 14 ഇനം സാധനങ്ങളാണ് സ്‌പെഷ്യൽ കിറ്റിൽ ഉള്ളത്. ജനുവരി മുതൽ 9 സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്.



#ഭക്ഷ്യകിറ്റ് വിതരണം തുടരുന്നു. #ഏപ്രിൽ മാസത്തിൽ നൽകുന്ന കിറ്റിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു....

Posted by P Thilothaman on Friday, 26 February 2021

കിറ്റിലെ സാധനങ്ങൾ: പഞ്ചസാര – ഒരുകിലോഗ്രാം, കടല – 500 ഗ്രാം, ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, വെളിച്ചെണ്ണ – 1/2 ലിറ്റർ, തേയില – 100 ഗ്രാം, മുളക്‌പൊടി – 100 ഗ്രാം, ആട്ട – ഒരു കിലോഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം മഞ്ഞൾപ്പൊടി – 100 ഗ്രാം, സോപ്പ് – രണ്ട് എണ്ണം, ഉപ്പ് – 1 കിലോഗ്രാം, കടുക്/ ഉലുവ – 100 ഗ്രാം.