ഇന്നലെ കൊവിഡ്3792
Sunday 28 February 2021 12:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3792 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3418 പേർസമ്പർക്ക രോഗികളാണ്. 236 പേരുടെ ഉറവിടം വ്യക്തമല്ല. 73,710 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്. 18 മരണവുംസ്ഥിരീകരിച്ചു. 26 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4650 പേരുടെ ഫലം നെഗറ്റീവായി. 50,514 പേരാണ് ചികിത്സയിലുള്ളത്. 2,13,247 പേരാണ് നിരീക്ഷണത്തിലുള്ളത്.