സ്വകാര്യ ആശുപത്രികളിലും കൊവിഡ് വാക്‌സിൻ

Sunday 28 February 2021 12:00 AM IST

തിരുവനന്തപുരം: മാർച്ച് ഒന്നിനാരംഭിക്കുന്ന രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മുന്നൂറോളം സ്വകാര്യ ആശുപത്രികളിൽ ഒരുക്കങ്ങൾ നടത്തി. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ http:||sha.kerala.gov.in|list-of-empanelled-hospitals|എന്ന വെബ് സൈറ്റിൽ ലഭിക്കും.

60 വയസിന് മുകളിലുള്ളവർക്കും 45 നും 59 നും ഇടയിലുള്ള മറ്റ് രോഗബാധിതർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തിൽ, ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മീറ്റിംഗുകളും നടത്തി.