519 പേര്‍ക്ക് കൊവിഡ്
Sunday 28 February 2021 12:02 AM IST
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 519 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 501 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7800 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.ചികിത്സയിലായിരുന്ന 326 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.