ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ

Sunday 28 February 2021 2:58 AM IST

പൂ​നെ​:​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​കൊ​വി​ഡ് ​വാ​പി​ക്കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​യും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള​ ​ഏ​ക​ദി​ന​​​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​ട​ച്ചി​ട്ട​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ത്താ​ൻ​ ​ബി.​സി.​സി.​ഐ​ ​തീ​രു​മാ​നി​ച്ചു.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​പൂ​നെ​യാ​ണ് ​ഏ​ക​ദി​ന​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​വേ​ദി​യാ​കു​ന്ന​ത്.​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യ്ക്ക് ​മു​ൻ​പ് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ല്ലെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​ടെ​സ്റ്റും​ ​തു​ട​ർ​ന്ന് ​ട്വ​ന്റി​-20​യു​ടേ​യും​ ​വേ​ദി​യാ​യി​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ത​ന്നെ​ ​ഏ​ക​ദി​ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​കാ​ര്യ​വും​ ​ബി.​സി.​സി.​ഐ​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​ ​മാ​ർ​ച്ച് 23,​ 26,​ 28​ ​തീ​യ​തി​ക​ളി​ലാ​ണ് ​ഏ​ക​ദി​ന​ ​മ​ത്‌​സ​ര​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.