വനിതാ സംരംഭകർക്കായി സ്‌കെയിൽ അപ്പ് പ്രോഗ്രാം

Monday 01 March 2021 3:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ സംരംഭകർക്കുള്ള ബിസിനസ് ആക്‌സിലറേഷൻ പ്രോഗ്രാമായ ' ഉഡാനിലേക്ക്" കേരള സ്‌റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) അപേക്ഷ ക്ഷണിച്ചു. പ്രയാണ ലാബ്‌സിന്റെയും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറുമാസത്തെ വിർച്വൽ പ്രോഗ്രാമാണിത്. ബിരുദധാരികളായ വനിതാസംരംഭകർ, ബിരുദ കോഴ്‌സ് ചെയ്യുന്നവർ, ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ രണ്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് : http://www.prayaana.org/, ഫോൺ : 97424 24981. അവസാനതീയതി മാർച്ച് എട്ട്.