യു.ഡി.എഫ് തീരദേശ യാത്ര ഉദ്ഘാടനം ഇന്ന്
Monday 01 March 2021 12:00 AM IST
കാസർകോട്: ടി.എൻ. പ്രതാപൻ എം.പി നയിക്കുന്ന യു.ഡി.എഫ് തീരദേശ യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് കാസർകോട് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ഉമ്മർ ഒട്ടുമ്മലാണ് ജാഥയുടെ വൈസ് ക്യാപ്റ്റൻ.
യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.ടി. അഹമ്മദലി അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രൊഫ: കെ.വി. തോമസ് മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി., മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. ആർ. ഗംഗാധരൻ കാസർകോട്, അശോകൻ കോഴിക്കോട്, എ.എം. അലാവുദ്ദീൻ തൃശൂർ, എം.പി. ഹംസകോയ താനൂർ എന്നിവരാണ് ജാഥ അംഗങ്ങൾ.