266 പേർക്ക് കൊവിഡ്

Monday 01 March 2021 12:06 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരും ഒൻപതു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും, 252 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 56473 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 50893 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. കല്ലൂപ്പാറ സ്വദേശി (78), ഇലന്തൂർ സ്വദേശി (52), പളളിക്കൽ സ്വദേശി (73) എന്നിവരാണ് മരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 52169 ആണ്.