തുടർച്ചയായ അഞ്ചാംമാസവും ജി.എസ്.ടി വരുമാനം ഒരുലക്ഷം കടന്നു,​ മുൻവർഷത്തെക്കാൾ ഏഴുശതമാനം വളർച്ച

Monday 01 March 2021 7:21 PM IST

ന്യൂഡൽഹി : രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നു. ഫെബ്രുവരിയിൽ 1.13 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനമായി നേടിയത്, മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വളർച്ചയാണിത്. എന്നാൽ ജനുവരിയിൽ രേഖപ്പെടുത്തിയ 1.20 ലക്ഷം കോടി രൂപയുടെ റെക്കാഡ് തകർക്കാൻ ഇക്കുറിയും കഴിഞ്ഞിട്ടില്ല.

ഫെബ്രുവരിയിലെ ആകെ നികുതി വരവിൽ കേന്ദ്ര ജി.എസ്..ടി 21,092 കോടി രൂപയും സംസ്ഥാന ജി.എസ്.ടി 27,273 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി 55,253 കോടി രൂപയുമാണ്.