അക്ഷര എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നാടിന് സമ‌ർപ്പിച്ചു

Tuesday 02 March 2021 1:36 AM IST
അക്ഷര എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരിയിൽ ദീർഘകാലം വിദ്യാഭ്യാസ രംഗത്ത് വെളിച്ചം പകർന്ന അക്ഷര കോളജിലെ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് രൂപം കൊടുത്ത അക്ഷര എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം എം.എൽ.എ പാറക്കൽ അബ്ദുള്ള ‍ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ലോഗോ പ്രകാശനം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ്കുമാർ നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ വടകരയുടെ അഭിമാനമായ ഇ.വി വത്സൻ, പ്രേംകുമാർ വടകര എന്നിവരെയും ,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ വിവിധ തുറകളിലുള്ള അക്ഷരയിലെ അംഗങ്ങളെയും ആദരിച്ചു. അവാർഡ് ജേതാക്കളായ ഇ.വി വത്സൻ മാസ്റ്ററും പ്രേംകുമാറും നയിച്ച സംഗീത വിരുന്ന് ഹാളിൽ ഗൃഹാതുരത്വം ഉളവാക്കി. കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു .മഹേഷ് ഏറാമല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം നുസൈബ , പി.എം മോഹനൻ, കെ.പി പവിത്രൻ, വിജയ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.പ്രകാശ് പാറോളി, ശിവദാസ് കുനിയിൽ ,ജയരാജൻ കെ ടി, കെ സുനിൽ കുമാർ, അജിത് ഏറാമല, ഷാജു പട്ടറത്ത്, രാജേഷ് കെ എം, മനോജ് കുമാർ ടി.എം, ഫാറൂഖ് കെ പി ഷംസുദ്ധീൻ കെ, ഫിറോസ്, മിനി കെ .എം നൗഷാദ്, നികേഷ് തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രാജേഷ് വരപ്രത്ത് സ്വാഗതവും കെ മുകുന്ദൻ നന്ദിയും പറഞ്ഞു.