380 പേർക്ക് കൊവിഡ്
Tuesday 02 March 2021 12:02 AM IST
കോഴിക്കോട്: ജില്ലയിൽ 380 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ രണ്ടുപേർക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 361 പേർക്കാണ് രോഗം ബാധിച്ചത്. 5039 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 341 പേർ കൂടി രോഗമുക്തിനേടി.