ഓഹരി വിപണി വീണ്ടും നേട്ടത്തിൽ

Tuesday 02 March 2021 3:57 AM IST

കൊച്ചി: കഴിഞ്ഞവാരം നേരിട്ട കനത്ത നഷ്‌ടത്തിന് വിടപറഞ്ഞ് സെൻസെക്‌സ് ഇന്നലെ 749 പോയിന്റും നിഫ്‌റ്റി 232 പോയിന്റും മുന്നേറി. വ്യാപാരാന്ത്യം 49,489ലാണ് സെൻസെക്‌സുള്ളത്; നിഫ്‌റ്റി 14,761ലും. ഇന്ത്യൻ ജി.ഡി.പി വളർച്ച രണ്ടുപാദങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും പോസിറ്റീവ് പാതയിലേറിയതാണ് ഓഹരികൾക്ക് ഊർജമായത്. ഒക്‌ടോബർ-ഡിസംബർപാദത്തിൽ ജി.ഡി.പി വളർച്ച 0.4 ശതമാനമാണ്. സെപ്തംബർപാദത്തിൽ നെഗറ്റീവ് 7.3 ശതമാനമായിരുന്നു വളർച്ച.