ഐ.പി.എല്ലിന് ആറ് വേദികൾ പരിഗണിച്ച് ബി.സി.സി.ഐ

Monday 01 March 2021 10:00 PM IST

മുംബയ് : ഈ വർഷത്തെ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്താനായി ആറ് ഇന്ത്യൻ നഗരങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ചെന്നൈ,മുംബയ്,കൊൽക്കത്ത,ഡൽഹി,അഹമ്മദാബാദ്,ബെംഗളുരു എന്നീ നഗരങ്ങളാണ് പരിഗണനാപ്പട്ടികയിലുള്ളത്. നേരത്തം നാലു നഗരങ്ങളിലായി നടത്താനായിരുന്നു ആലോചന. അതേസമയം കൊവിഡ് കേസുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുംബയ് വേദിയാകുന്നത് സംശയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.. വേദിയാകാൻ ഹൈദരാബാദിനെ പരിഗണിച്ചിരുന്നെങ്കിലും അവിടുത്തെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിൽ തർക്കം രൂക്ഷമായതിനാൽ മാറ്റുകയായിരുന്നു.