നിലമ്പൂരിൽ തട്ടിനിന്ന് കോൺഗ്രസ് ചർച്ച, മൂന്ന് ദിവസത്തിനകം സ്ഥാനാർത്ഥി ചിത്രമാവും

Wednesday 03 March 2021 12:01 AM IST

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​ ​സം​ബ​ന്ധി​ച്ച് ​മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ചി​ത്രം​ ​വ്യ​ക്ത​മാ​വും.​ ​നി​ല​മ്പൂ​ർ​ ​സീ​റ്റി​ൽ​ ​ആ​ര് ​മ​ത്സ​രി​ക്കു​മെ​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​അ​വ്യ​ക്ത​ത​യാ​ണ് ​ഇ​തി​ന് ​കാ​ര​ണം.​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​ ​പ്ര​കാ​ശി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ​നേ​തൃ​ത​ല​ത്തി​ലെ​ ​ധാ​ര​ണ​യെ​ങ്കി​ലും​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​മ​ത്സ​രി​ച്ച​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് ​സീ​റ്റി​നാ​യി​ ​പി​താ​വ് ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദ് ​വ​ഴി​യു​ള്ള​ ​സ​മ്മ​ർ​ദ്ദം​ ​തു​ട​രു​ക​യാ​ണ്.​ ​ഷൗ​ക്ക​ത്തി​ന് ​വീ​ണ്ടും​ ​അ​വ​സ​ര​മേ​കു​ന്ന​തി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന് ​താ​ത്പ​ര്യ​മി​ല്ല.​ 2016​ൽ​ ​ഇ​ട​തു​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​പി.​വി.​അ​ൻ​വ​റി​നോ​ട് ​കോ​ൺ​ഗ്ര​സ് ​കോ​ട്ട​യി​ൽ​ 11,504​ ​വോ​ട്ടി​നാ​ണ് ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​ഇ​ത്ത​വ​ണ​യും​ ​പി.​വി.​അ​ൻ​വ​ർ​ ​ത​ന്നെ​ ​മ​ത്സ​രി​ക്കും.​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നി​ല​മ്പൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​യു.​ഡി.​എ​ഫി​ന് ​മു​ൻ​തൂ​ക്കം​ ​ല​ഭി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ശ​ക്ത​നാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ത​ന്നെ​ ​വേ​ണ​മെ​ന്ന​ ​സി.​പി.​എം​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ല​പാ​ട് ​അ​ൻ​വ​റി​ന് ​തു​ണ​യാ​യി.​ ​ഖ​ന​ന​ ​വ്യ​വ​സാ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​മാ​യ​ ​സി​യ​റ​ ​ലി​യോ​ണി​ലു​ള്ള​ ​പി.​വി.​അ​ൻ​വ​ർ​ ​മൂ​ന്ന് ​ദി​വ​സ​ത്തി​ന​കം​ ​തി​രി​ച്ചെ​ത്തു​മെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​നേ​തൃ​ത്വം​ ​പ​റ​യു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പു​ക​ളു​ടെ​ ​പേ​രി​ൽ​ ​രാ​ജ്യം​ ​വി​ടാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ് ​അ​ൻ​വ​റെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പി​ക്കു​ന്ന​ത്.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​വി​ക​സ​ന​ ​മു​ന്നേ​റ്റ​ ​യാ​ത്ര​ ​നി​ല​മ്പൂ​രി​ൽ​ ​എ​ത്തി​യ​പ്പോ​ഴ​ട​ക്കം​ ​അ​ൻ​വ​റി​ന്റെ​ ​അ​സാ​ന്നി​ദ്ധ്യം​ ​വ​ലി​യ​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ചി​ട്ടും​ ​എം.​എ​ൽ.​എ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​തി​രി​ച്ചെ​ത്താ​ത്ത​ത് ​യു.​ഡി.​എ​ഫ് ​രാ​ഷ്ട്രീ​യ​ ​ആ​യു​ധ​മാ​ക്കു​ന്ന​ത് ​എ​ൽ.​ഡി.​എ​ഫി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​നാ​ട്ടി​ലെ​ത്തി​യാ​ലും​ ​ര​ണ്ടാ​ഴ്ച്ച​ത്തെ​ ​ക്വാ​റ​ന്റൈ​ന് ​ശേ​ഷ​മേ​ ​പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​റ​ങ്ങാ​നാ​വൂ​ ​എ​ന്ന​തും​ ​വെ​ല്ലു​വി​ളി​യാ​ണ്. അ​നു​ന​യ​മെ​ന്ന​ ​നി​ല​യി​ൽ​ ​ത​വ​നൂ​ർ​ ​ന​ൽ​കാ​മെ​ന്ന് ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​നെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​വ​ഴ​ങ്ങി​യി​ട്ടി​ല്ല.​ ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് ​ത​വ​നൂ​രി​ൽ​ ​മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​പൊ​ന്നാ​നി​യി​ൽ​ ​റി​യാ​സ് ​മു​ക്കോ​ളി​ക്കോ​ ​സി​ദ്ദി​ഖ് ​പ​ന്താ​വൂ​രി​നോ​ ​ന​റു​ക്കു​വീ​ണേ​ക്കും.​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​നെ​ ​അ​നു​ന​യി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളി​ലാ​ണ് ​നേ​തൃ​ത്വം.​ ​വി.​വി.​പ്ര​കാ​ശി​നെ​ ​മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​ ​നി​ല​മ്പൂ​ർ​ ​തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ​നേ​തൃ​ത്വം.​ ​പാ​ർ​ട്ടി​യെ​ ​സ​ജീ​വ​മാ​ക്കാ​നും​ ​കോ​ൺ​ഗ്ര​സ്-​ ​ലീ​ഗ് ​ബ​ന്ധം​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കാ​നും​ ​വി.​വി.​പ്ര​കാ​ശി​ന് ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​വ​ണ്ടൂ​രി​ൽ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​ ​എ.​പി.​അ​നി​ൽ​കു​മാ​ർ​ ​ത​ന്നെ​ ​തു​ട​രും.

തവനൂരിൽ റിയാസ് മുക്കോളി

  • ​​ ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ന്ത്രി​ ​കെ.​ടി.​ജ​ലീ​ൽ​ ​ത​ന്നെ​ ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​
  • ​ ത​വ​നൂ​രി​ൽ​ ​കോ​ൺ​ഗ്ര​സി​നാ​യി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​റി​യാ​സ് ​മു​ക്കോ​ളി​യെ​യും​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​
  • ​​ പി.​എ​സ്.​സി​ ​നി​യ​മ​ന​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​നി​രാ​ഹാ​ര​ ​സ​ത്യാ​ഗ്ര​ഹ​ത്തി​ലെ​ ​പ്ര​ധാ​ന​ ​മു​ഖ​മാ​യി​രു​ന്നു​ ​റി​യാ​സ് ​മു​ക്കോ​ളി.​
  • ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ ​സ​ജീ​വ​ത​യാ​ണ് ​റി​യാ​സി​ന് ​തു​ണ​യാ​വു​ന്ന​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​സം​ബ​ന്ധി​ച്ച് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​അ​റി​യി​പ്പു​ക​ളൊ​ന്നും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ​റി​യാ​സ് ​മു​ക്കോ​ളി​ ​പ​റ​ഞ്ഞു.​ ​
  • ​ നാ​ല് ​സീ​റ്റു​ക​ളി​ൽ​ ​ഒ​ന്ന് ​സം​വ​ര​ണ​മാ​ണ്.​ ​എ​ങ്കി​ലും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന് ​പ്രാ​തി​നി​ധ്യം​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​മുക്കോളി പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​പ​റ​ഞ്ഞു.​ ​

കോൺഗ്രസ് സ്ഥാനാർത്ഥികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഈമാസം അഞ്ചിനുള്ളിൽ തീരുമാനമുണ്ടാവും

വി.വി.പ്രകാശ്, ഡി.സി.സി പ്രസി‌ഡന്റ്