കേരളത്തിന് എതിരാളി കർണാടക

Wednesday 03 March 2021 2:40 AM IST

ബം​ഗ​ളൂ​രു​:​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​ ​ക്രി​ക്കറ്റ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ക്വാ​ർ​ട്ട​റി​ൽ​ ​കേ​ര​ളം​ ​ക​ർ​ണാ​ട​ക​യെ​ ​നേ​രി​ടും.​ 8​ന് ​ഡ​ൽ​ഹി​യി​ലാ​ണ് ​മ​ത്സ​രം.​

​ഗ്രൂ​പ്പ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഏ​ഴാം​ ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​കേ​ര​ളം​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​നേ​ര​ത്തേ​ ​ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​കേ​ര​ളവും​ ​ക​ർ​ണാ​ട​ക​യും​ ​മു​ഖാ​മു​ഖം​ ​വ​ന്ന​പ്പോ​ൾ​ ​ക​ർ​ണാ​ട​ക​യ്ക്കാ​യി​രു​ന്നു​ ​ജ​യം.​ ​മ​ല​യാ​ളി​യാ​യ​ ​ദേ​വ്‌​ദ​ത്ത് ​പ​ടി​ക്ക​ലി​ന്റെ​ ​സെ​ഞ്ച്വ​റി​യാ​ണ് ​അ​ന്ന് ​ക​ർ​ണാ​ട​ക​യ്ക്ക് ​ജ​യ​മൊ​രു​ക്കി​യ​ത്.​ ​അ​തേ​ ​സ​മ​യം​ ​സ​ഞ്ജു​ ​സാം​സ​ണി​ന് ​പ​രി​ക്കേ​റ്റ​ത് ​ക്വാ​ർ​ട്ട​റി​നൊ​രു​ങ്ങു​ന്ന​ ​കേ​ര​ള​ത്തി​ന് ​തി​രി​ച്ച​ടി​യാ​ണ്.​ ​സ​ഞ്ജു​വി​ന് ​പ​ക​രം​ ​ബേ​സി​ൽ​ ​ത​മ്പി​യെ​ ​കേ​ര​ളം​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.