ഇ.ഡി അന്വേഷണം ചട്ടലംഘനം: വിജയരാഘവൻ
Wednesday 03 March 2021 11:35 PM IST
തൃശൂർ: കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാർ ചട്ടം ലംഘിക്കുകയാണ്. കേന്ദ്ര ഏജൻസികൾ അധികാര ദുർവിനിയോഗം നടത്തുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നും വിജയരാഘവൻ പറഞ്ഞു.