പ്രൊഫ. ബി. സുശീലൻ നിര്യാതനായി
Thursday 04 March 2021 12:25 AM IST
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കോട്ടൂർ വീട്ടിൽ പ്രൊഫ. ബി. സുശീലൻ (73) നിര്യാതനായി. ടി.കെ.എം.എം കോളേജ് പ്രൊഫസർ, എസ്.എൻ.ഡി.പി യോഗം കോളേജുകളുടെ സ്‌പെഷ്യൽ ഓഫീസർ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ, സായി കോളേജ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പ്രൊഫ. സുധ സുശീലൻ (റിട്ട. പ്രൊഫസർ എം.എസ്.എം കോളേജ് കായംകുളം, ഹരിപ്പാട് നഗരസഭ മുൻ ചെയർപേഴ്‌സൺ). മക്കൾ: സുബി (ദുബായ്), സുമി (ചെന്നൈ). മരുമക്കൾ: സിതാര (ദുബായ്), ഡോ. ജയൻ (സയന്റിസ്റ്റ്, അറ്റോമിക് റിസർച്ച് സെന്റർ കല്പാക്കം).