അഞ്ചു ചോദിച്ച് ഐ.എൻ.ടി.യു.സി

Thursday 04 March 2021 2:08 AM IST

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ അഞ്ചു മണ്ഡലങ്ങൾ ഐ.എൻ.ടി.യു.സി നേതാക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സംഘ‌ടനയുടെ സംസ്ഥാന കമ്മിറ്റി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ കൈമാറിയ കത്തിൽ പേരുകളും താല്പര്യമുള്ള ഒന്നിലധികം മണ്ഡലങ്ങളും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ (കൊട്ടാരക്കര, കുണ്ടറ), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ (നേമം, വാമനപുരം) കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് (ഏറ്റുമാനൂർ, പൂഞ്ഞാർ) , സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ് (വൈപ്പിൻ), കാസർകോട് ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് (കാഞ്ഞങ്ങാട്)