അംഗീകാരത്തിളക്കത്തിൽ നിർമ്മല കോളേജ് എൻ.സി.സി യൂണിറ്റ്
മുവാറ്റുപുഴ: എൻ.സി.സി 18 കേരള ബറ്റാലിയൻ മികച്ച എൻ.സി.സി യൂണിറ്റിനുള്ള അവാർഡ് നിർമ്മല കോളേജ് എൻ.സി.സി യൂണിറ്റിന് ലഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക മേഖലകളിലും നൽകിയ സമഗ്രസംഭാവനകൾ കണക്കാക്കിയാണ് അംഗീകാരം. മികച്ച കേഡറ്റിനുള്ള അവാർഡ് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയിലെ റോസ് ബേബിയും നിർമ്മല കോളേജിലെ അജയ് കൃഷ്ണയും കരസ്ഥമാക്കി. കോട്ടയം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാർ എൻ.വി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിതേന്ദ്രർ ദത്ത്‌വാലിയ അദ്ധ്യക്ഷത വഹിച്ചു.
ലഫ്. കേണൽ ലാൻസ് ഡി റോഡ്രിഗ്‌സ്, നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി, എൻ. സി.സി ഓഫീസർ എബിൻ വിൽസൺ, ലഫ്. ജിൻ അലക്‌സാണ്ടർ എന്നിവർ പ്രഭാഷണം നടത്തി. സീനിയർ അണ്ടർ ഓഫീസർമാരായ എഡ്‌വിൻ വർഗീസ്, സാമുവൽ പി.സണ്ണി, സുബേദാർ മേജർ ഗുർമിത് സിംഗര എന്നിവർ നേതൃത്വം നൽകി.