ബാഗി പാന്റും ഷർട്ടും ബെൽറ്റുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കും 'ഫ്രീക്കൻ'

Friday 05 March 2021 12:25 AM IST

മുംബയ്: ബാഗി പാന്റും ഷർട്ടും ബെൽറ്റുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കും 'ഫ്രീക്കൻ' ആനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യവസായിയായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഈ ചിത്രം പങ്കുവച്ചതോടെയാണ് ആന താരമായത്. പർപ്പിൾ നിറമുള്ള ഷർട്ടും വെളള നിറമുള്ള പാന്റും കറുത്ത ബെൽറ്റും ഒക്കെ ധരിച്ച് റോഡിലൂടെ കൂളായി നടക്കുകയാണ് ആന. 'അവിശ്വസനീയമായ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

രസകരമായ പല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രസകരമായ പല സംഭവങ്ങളും ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിത്രം പകർത്തിയത് എവിടെനിന്നാണെന്ന് വ്യക്തമല്ല.