അടുപ്പുകൂട്ടി സമരം
അടൂർ : പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. ബൂത്തുകോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെങ്ങുംതാര, പഴകുളം ,ആലുംമൂട് തുടങ്ങിയ വാർഡ് ആസ്ഥാനങ്ങളിൽ വീട്ടമ്മമാരുടെ പങ്കാളിത്തത്തോടെ അടുപ്പു കൂട്ടിയാണ് സമരം നടത്തിയത്. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ ഉദ്ഘാടനം ചെയ്തു.തെങ്ങുംതാരയിൽ നടന്ന സമരത്തിൽ ബൂത്ത് പ്രസിഡന്റ് മോനി മാവിള അദ്ധ്യക്ഷത വഹിച്ചു. പഴകുളത്ത് നടന്ന സമരം ഡി.സി.സി അംഗം നാസർ പഴകുളം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് നിസാർ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.തോപ്പിൽ ഗോപകുമാർ, ഡോ.പഴകുളം സുഭാഷ്, വിജയലക്ഷ്മി ഉണ്ണിത്താൻ, ബിജു ബേബി ഓലിക്കൽ , മോനി മാവിള, മധു കൊല്ലന്റെയ്യം, റെജി കാസിം, അനന്ദു ബാലൻ, അബു ഏബ്രഹാം, മുഷയത്ത് ഹനീഫ,മഞ്ജു പ്രസാദ്, ഷിഹാബ് പഴകുളം, എന്നിവർ പ്രസംഗിച്ചു.പെരിങ്ങനാട് വഞ്ചിമുക്കിൽ നടന്ന അടുപ്പ്കൂട്ടി സമരം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ, ബ്ലോക്ക് സെക്രട്ടറി ഷെല്ലി ബേബി, ബാബു തോമസ്.ജോൺ പ്ലാവറ ശ്രീലേഖ , പ്രവീൺ ചന്ദ്രൻ പിള്ള, ജിതിൻ തോമസ്, മനു നാഥ്.സജി കൊക്കാട് എന്നിവർ പ്രസംഗിച്ചു.