അച്ചൻകോവിലാറ്റിൽ വിഷം കലർത്തി മീൻപിടുത്തം

Friday 05 March 2021 1:53 AM IST

പന്തളം:അച്ചൻകോവിലാറ്റിൽ വിഷം കലർത്തി മീൻപിടുത്തം. പ്രദേശവാസികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കുട്ടവഞ്ചിയിൽ മീൻ പിടിച്ചു കച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാരെ താക്കീതുചെയ്തെങ്കിലും ഇതിന് ശേഷവും പന്തളം വലിയ കോയിക്കൽ ക്ഷേത്രം കടവിൽ രാത്രിയിൽ വിഷം കലർത്തി മീൻ പിടിക്കുന്നുണ്ട്.. വേനൽക്കാലത്ത് ആളുകൾ കുളിക്കുന്ന കടവാണിത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.