അന്തർസംസ്ഥാന ട്രെയിനുകളിൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
Thursday 04 March 2021 11:25 PM IST
തിരുവനന്തപുരം: കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിലെ യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി റെയിൽവേ ഇന്നലെ ഉത്തരവ് പുറത്തിറക്കി. കൊവിഡ് വ്യാപനം സംസ്ഥാനത്ത് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ഇത് കർശനമാക്കി. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത്. ക്വാറന്റൈൻ നിർദ്ദേശങ്ങളും പാലിക്കണം.