എഫ്.ഡി.ഐ 22% വർദ്ധിച്ചു

Friday 05 March 2021 3:04 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബറിൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 6,754 കോടി ഡോളർ എത്തിയെന്നും മുൻവർ‌ഷത്തെ സമാനകാലത്തേക്കാൾ 22 ശതമാനം അധികമാണിതെന്നും കേന്ദ്ര വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഓഹരി വിപണിയിലേക്ക് മാത്രമുള്ള എഫ്.ഡി.ഐ 40 ശതമാനം ഉയർന്ന് 5,147 കോടി ഡോളറായി.