ബ്രഹ്‌മപുരത്ത് മാലിന്യപ്ളാന്റിൽ വൻ തീപിടിത്തം; നിയന്ത്രിക്കാൻ ശ്രമിച്ച് 12 യൂണി‌റ്റ് ഫയർഫോഴ്‌സ് രംഗത്ത്

Friday 05 March 2021 6:39 PM IST

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ളാന്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചു. ഏഴോളം കൂനകളിലേക്ക് തീ പടർന്നതായി ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. ഇന്ന് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൊച്ചിയിലും സമീപത്തുമുള‌ള 12 ഫയർഫോഴ്‌സ് യൂണി‌റ്റുകൾ സ്ഥലത്തെത്തി തീ അണയ്‌ക്കാൻ ശ്രമിക്കുകയാണ്.

ഫയർഫോഴ്‌സ് യൂണി‌റ്റും ഹൈ പ്രഷർ പമ്പും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുകയാണ്. മാലിന്യം വേർതിരിക്കാൻ ജെസിബി ഉപയോഗിച്ച് ശ്രമിക്കുകയാണെന്നും ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർ എ എസ് ജോജി പറഞ്ഞു. വലിയ കാ‌റ്റുള‌ള മേഖലയാണ് ബ്രഹ്‌മപുരം. കാ‌റ്റ് മാറി വീശുന്നത് മൂലം മാലിന്യങ്ങളിൽ തീ പടരുകയും ചെറിയ സ്‌ഫോടനം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.