അനുസ്മരണ സമ്മേളനം
Saturday 06 March 2021 1:44 AM IST
പത്തനംതിട്ട : കലാഭവൻ മണി അഞ്ചാം അനുസ്മരണവും കലാകാരൻ സോമദാസിന്റെ സ്മരണാഞ്ജലിയും ഇന്നും മറ്റന്നാളുമായി മണി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് മല്ലശേരി ഡിവൈൻ കരുണാലയത്തിലെ അന്തേവാസികൾക്ക് വസ്ത്രവും കിറ്റും വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. 7ന് കലാഭവൻമണി അനുസ്മരണ സമ്മേളനം പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സൗഹൃദ കൂട്ടായ്മ ജില്ലാ ചെയർമാൻ സതീഷ് മല്ലശേരി അദ്ധ്യക്ഷത വഹിക്കും.