മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ കള്ളക്കേസ്, പ്രതിഷേധവുമായി മുകേഷ്
Saturday 06 March 2021 12:21 PM IST
കൊല്ലം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേന്ദ്ര ഏജൻസിയുടെ നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.
കൊല്ലത്ത് നടത്തിയ ലോക്കൽ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 'മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.