ചെറുതായിട്ടൊന്ന് തിരുത്തി വായിക്കണം; ഇത് വേറെ 'ഐ' ആണെന്ന് റഹീമിനോട് ഷാഫി
ഐ ഫോൺ വിവാദം സി പി എമ്മിന് ബൂമറാംഗായപ്പോൾ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ കുത്തിപൊക്കി ആഘോഷമാക്കുകയാണ് കോൺഗ്രസിന്റെ സൈബർ പോരാളികൾ. കോടിയേരിയേയും കുടുംബത്തേയും പ്രതിക്കൂട്ടിൽ നിർത്തുന്ന കസ്‌റ്റംസ് കണ്ടെത്തൽ, വീണുകിട്ടിയ അവസരമാക്കി മാറ്റുകയാണ് പ്രതിപക്ഷം.
സന്തോഷ് ഈപ്പന്റെ വില കൂടിയ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കാണ് ലഭിച്ചതെന്നായിരുന്നു കോടിയേരിയുടെ പഴയ ആരോപണം.ഇതിനുപിന്നാലെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായ എ എ റഹീം ചെന്നിത്തലയ്‌ക്ക് എതിരെ ഫേസ്‌ബുക്കിൽ കുറിച്ച പരിഹാസത്തിന് മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലാണ്.
ഐ ഫോണിന്റെയും ഐ ഗ്രൂപ്പിന്റെയും ഐ ചേർത്തുവച്ച് 'ഐ' എന്നും ചെന്നിത്തലയ്‌ക്ക് വീക്ക്‌നെസാണെന്നായിരുന്നു റഹീമിന്റെ പരിഹാസം. ചെറുതായിട്ടൊന്ന് തിരുത്തി വായിക്കണമെന്നും ആ 'ഐ' സി പി ഐ എമ്മിന്റെ ഐ ആണെന്നുമാണ് ഷാഫി ഫേസ്‌ബുക്കിൽ മറുപടി നൽകിയിരിക്കുന്നത്.
ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം . (ഐ) ഫോൺ സി പി (ഐ) എം ലെ (ഐ). #Iphone
Posted by Shafi Parambil on Friday, March 5, 2021