ഔഷധ വിപണിയിൽ വീണ്ടും ക്ഷീണം; വളർച്ച 1.1% മാത്രം

Sunday 07 March 2021 3:18 AM IST

ന്യൂഡൽഹി: ഇന്ത്യൻ ഔഷധ വിപണിയുടെ വളർച്ചാനിരക്ക് ഫെബ്രുവരിയിൽ 1.1 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ വളർച്ച 4.5 ശതമാനമായിരുന്നു. വിറ്റഴിഞ്ഞ ഔഷധങ്ങളുടെ അളവിലെ വാർഷിക വളർച്ച 5.8 ശതമാനം ഇടിഞ്ഞു. അതേസമയം, വിലവർദ്ധന നിരക്ക് 4.8 ശതമാനമാണ്. അജന്ത ഫാർമ, ഐ.പി.സി.എ ലാബോറട്ടറീസ്, ടോറന്റ് ഫാർമ, ആൽകെം ലാബോറട്ടറീസ്, സൺഫാർമ, കാഡില ഹെൽത്ത് കെയർ, ഗ്ളെൻമാർക്ക്, സിപ്ള എന്നിവ വിപണിയേക്കാൾ മികച്ച പ്രകടനം കഴിഞ്ഞമാസം കാഴ്‌ചവച്ചു. ല്യുപിൻ, എരീസ് ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ആലെംബിക് ഫാർമ എന്നിവയാണ് തിരിച്ചടി നേരിട്ടത്.