എം.ജി. ജോ‌ർജ് മുത്തൂറ്റിന്റെ സംസ്കാരം നാളെ

Sunday 07 March 2021 12:27 AM IST

കൊച്ചി: കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ അന്തരിച്ച മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോ‌ർജ് മുത്തൂറ്റിന്റെ ഭൗതിക ശരീരം ഇന്നു രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 7.30 മുതൽ എട്ടുവരെ എറണാകുളം പനമ്പിള്ളി നഗറിൽ എസ്.ബി.ടിക്ക് എതിർവശമുള്ള എസ്.ബി.ടി അവന്യൂ റോഡ് സ്‌ട്രീറ്റ് ബിയിലെ ഓറം റെസിഡൻസസിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് കോട്ടയത്തേക്കും അവിടെ നിന്ന് സ്വദേശമായ കോഴഞ്ചേരിയിലേക്കും ഭൗതികദേഹം കൊണ്ടുപോകും. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12ന് സെന്റ് മാത്യൂസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ സംസ്‌കരിക്കും.

വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കേയായിരുന്നു എം.ജി. ജോ‌ർജ് മുത്തൂറ്റിന്റെ (72) അന്ത്യം. ഫോബ്‌സ് മാഗസിന്റെ കഴിഞ്ഞവർഷത്തെ ശതകോടീശ്വര പട്ടികയിൽ എം.ജി. ജോ‌ർജ് മുത്തൂറ്റായിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്റ്റിയും ഫിക്കി കേരള മുൻ ചെയർമാനുമായിരുന്നു.