മൈ ജി ഷോറൂമുകൾ കരമനയിലും കിളിമാനൂരിലും ; വൻ ഓഫറുകൾ

Sunday 07 March 2021 12:32 AM IST

തിരുവനന്തപുരം: മൈ ജിയുടെ പുതിയ ഷോറുമുകൾ കരമനയിലും കിളിമാനൂരിലും പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ ആർ സ്‌ക്വയർ ബിൽഡിംഗിലും കരമന എസ്.എൻ ടവറിലുമാണ് ഒരേ ദിവസം ഉദ്ഘാടനം നടന്നത്.

ഉദ്ഘാടന ഓഫറായി മൊബൈൽ വാങ്ങുമ്പോൾ ഒാരോ 10,000 രൂപയ്ക്കും 1000 രൂപ കാഷ് ബാക്ക് ലഭിക്കുന്നു. 3999- 9999 റേഞ്ചിലുള്ള ഫോണുകൾക്കൊപ്പം മൂന്ന് ലിറ്ററിന്റെ പ്രഷർ കുക്കർ സൗജന്യം.

ലോകോത്തര ബ്രാൻഡുകളുടെ എൽ.ഇ.ഡി / സ്‌മാർട്ട് ടി.വി ലഭ്യമാണ്. ഏത് ടിവി വാങ്ങുമ്പോഴും 3490 രൂപയുടെ ഹോം തിയേറ്റർ 1499 രൂപയ്ക്ക് സ്വന്തമാക്കാം. ലാപ്ടോപ്പുകൾക്കൊപ്പം 4490 രൂപയുടെ സ്‌മാർട്ട് വാച്ച് പ്ലസ് എച്ച്.പി വയർലെസ് കീബോർഡ്, മൗസ് കോംബോ. തിരഞ്ഞെടുത്ത ടാബ്‌ലെറ്റുകൾക്കൊപ്പം ബ്ളൂ ടൂത്ത് ഹെഡ് സെറ്റ് സൗജന്യം .പഴയ എ. സി എക്‌സ്ചേഞ്ച് ചെയ്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞ സ്റ്റാർ റേറ്റഡ് എ.സി വാങ്ങാം . ഫൈനാൻസ് സൗകര്യം വഴി ഒരു രൂപ കൊടുത്ത് എ.സി സ്വന്തമാക്കാം. ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. ഏതും ഏതിനോടും എക്‌സ്ചേഞ്ച് ചെയ്യാം. www.myg.in എന്ന വെബ്സൈറ്റ് വഴിയും സാധനങ്ങൾ വാങ്ങാം.

കാപ്ഷൻ

തിരുവനന്തപുരം മൈ ജിയുടെ പുതിയ ഷോറൂമുകൾ- കരമനയിലും കിളിമാനൂരിലും പ്രവർത്തനമാരംഭിച്ചു. മൻമോഹൻ ദാസ് ആർ.ടി (റീജിയണൽ ബിസിനസ് മാനേജർ), അഭിരാജ് ആർ. രാജേന്ദ്രൻ (ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ), പ്രവീൺ ടി.പി. (ബിസിനസ് മാനേജർ), ഫിറോസ് കെ.കെ. (എ.ജി.എം), ദിനേശ് പി.ജെ. (ബിസിനസ് ഹെഡ് സി.ഇ. ആൻഡ് എച്ച്.എ), രാജേഷ് നായർ (മാനേജർ മൈജി കെയർ‌), അരവിന്ദ് കെ. (മാനേജർ, ഒൗട്ട് ഡോർ) എന്നിവർ ഉൽഘാടനത്തിൽ പങ്കെടുത്തു.