കൂട്ടക്കുരു​ക്ക് : കോടിയേരിയുടെ ഭാര്യക്കെതിരെ ഫോൺ വിവാദവും,​ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയമെന്ന് ഇടതുമുന്നണി

Sunday 07 March 2021 12:43 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഏ​ശാ​തെ​ ​പോ​യ​ ​സ്വ​ർ​ണ​ക്ക​ട​ത്ത്,​ ​ലൈ​ഫ് ​മി​ഷ​ൻ​ ​വി​വാ​ദ​ങ്ങ​ൾ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പ് ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​പു​തി​യ​ ​മാ​ന​ങ്ങ​ളി​ലേ​ക്ക് ​വ​ള​ർ​ത്തി​ ​കു​രു​ക്ക് ​മു​റു​ക്കു​ന്ന​ത് ​ഇ​ട​തു​ ​നേ​തൃ​ത്വ​ത്തെ​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി.​ ​ഇ​തു​ ​മ​റി​ക​ട​ക്കാ​ൻ,​ ​തു​ട​ർ​ഭ​ര​ണം​ ​ത​ട​യാ​നു​ള്ള​ ​വി​ല​കു​റ​ഞ്ഞ​ ​രാ​ഷ്ട്രീ​യ​മാ​രോ​പി​ച്ച് ​അ​വ​ർ​ ​പ്ര​ത്യാ​ക്ര​മ​ണ​വും​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രം​ഗം​ ​ചൂ​ടു​പി​ടി​ച്ചു.
ഡോ​ള​ർ​ ​ക​ട​ത്തു​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ്‌​പീ​ക്ക​ർ​ക്കും​ ​മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ​ ​ആ​ക്ഷേ​പ​വു​മാ​യി​ ​ക​സ്റ്റം​സ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് ​പി​ന്നാ​ലെ,​ ​ഇ​ന്ന​ലെ​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​ക്കെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​ഐ​ ​ഫോ​ൺ​ ​ആ​രോ​പ​ണ​മാ​ണ് ​സി.​പി.​എ​മ്മി​നെ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്.
സ​ത്യ​വാ​ങ്മൂ​ല​ ​വി​വാ​ദം,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ലാ​ക്കാ​ക്കി​ ​കേ​ന്ദ്ര​ത്തി​ലെ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ ​രാ​ഷ്ട്രീ​യ​ക്ക​ളി​യാ​യാ​ണ് ​സി.​പി.​എം​ ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​യു​ടേ​താ​യി​ ​മൂ​ന്ന് ​മാ​സം​ ​മു​മ്പ് ​ന​ൽ​ക​പ്പെ​ട്ട​ ​ര​ഹ​സ്യ​മൊ​ഴി​യി​ൽ​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​യാ​തൊ​രു​ ​തു​ട​ർ​ന​ട​പ​ടി​ക​ളും​ ​എ​ടു​ക്കാ​തെ​ ​ഇ​പ്പോ​ൾ​ ​പൊ​ടു​ന്ന​നെ​ ​അ​തെ​ടു​ത്തി​ട്ട​തി​ൽ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം​ ​മാ​ത്ര​മാ​ണെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​അ​തി​നെ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഇ​ന്ന​ലെ​ ​ക​സ്റ്റം​സ് ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ​ഇ​ട​തു​മു​ന്ന​ണി​ ​മാ​ർ​ച്ച് ​ന​ട​ത്തി​യ​ത്.​ ​സി.​പി.​എം,​ ​സി.​പി.​ഐ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ ​ക​സ്റ്റം​സി​നെ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​ആ​ ​പ്ര​തി​രോ​ധ​ത്തി​ന് ​ത​ട​യി​ടു​ന്ന​ ​പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് ​ഇ​ന്ന​ലെ​ ​ഐ​ ​ഫോ​ൺ​ ​വി​വാ​ദ​ത്തി​ൽ​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​ ​വി​നോ​ദി​നി​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​ക​സ്റ്റം​സ് ​ന​ട​ത്തി​യ​ത്.
വ​ട​ക്കാ​ഞ്ചേ​രി​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ക​രാ​റു​കാ​ര​ൻ​ ​ന​ൽ​കി​യ​ ​ഐ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​വി​നോ​ദി​നി​യെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​ത് ​ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​കി​ഫ്ബി​ക്കെ​തി​രാ​യ​ ​ഇ.​ഡി​ ​അ​ന്വേ​ഷ​ണ​വും​ ​ക​സ്റ്റം​സ് ​സ​ത്യ​വാ​ങ്മൂ​ല​വും​ ​വ്യാ​ജ​സൃ​ഷ്ടി​യെ​ന്ന് ​ആ​രോ​പി​ച്ച് ​ത​ട​യി​ടാ​മെ​ങ്കി​ൽ,​ ​ഇ​ത​ങ്ങ​നെ​യാ​വി​ല്ല.​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വാ​ണ് ​ക​സ്റ്റം​സ് ​കൊ​ണ്ടു​വ​ന്ന​ത്.​ ​ഇ​തി​ൽ​ ​അ​ന്വേ​ഷ​ണ​വും​ ​തെ​ളി​വെ​ടു​പ്പും​ ​മു​റു​ക്കി​യാ​ൽ​ ​പാ​ർ​ട്ടി​ ​വ​ലി​യ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​വും.
ബി.​ജെ.​പി​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​ഇ​ന്ധ​ന​മേ​കു​ന്ന​താ​ണ് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​നീ​ക്ക​ങ്ങ​ളെ​ന്ന് ​സി.​പി.​എം​ ​സം​ശ​യി​ക്കു​ന്നു.​ ​യു.​ഡി.​എ​ഫ് ​അ​തി​ന് ​ഒ​ത്താ​ശ​ ​ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് ​പ്ര​ചാ​ര​ണം​ ​ശ​ക്ത​മാ​ക്കാ​നാ​ണ​വ​രു​ടെ​ ​നീ​ക്കം.
എ​ങ്കി​ലും​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​ക​രു​നീ​ക്ക​ങ്ങ​ൾ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​ല​ ​മാ​ന​ങ്ങ​ൾ​ ​കൈ​വ​രി​ക്കാ​മെ​ന്ന​ത്,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​ഇ​ട​തു​മു​ന്ന​ണി​യെ​ ​വ​ല്ലാ​തെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കും.

രാഷ്‌ട്രീയക്കളിയെന്ന് യു.ഡി.എഫും

കിഫ്ബിക്കെതിരായ ഇ.ഡി കേസും സ്വപ്നയുടെ രഹസ്യമൊഴി ആസ്പദമാക്കിയുള്ള കസ്റ്റംസ് സത്യവാങ്മൂലവും ഇപ്പോൾ ഇറക്കിയതിൽ രാഷ്ട്രീയക്കളി തിരിച്ചാരോപിക്കുകയാണ് യു.ഡി.എഫും. ഇടതുപക്ഷത്തിന് ഈ വിഷയങ്ങൾ പ്രചാരണായുധമാക്കാൻ ബി.ജെ.പി ചെയ്യുന്ന ഒത്താശയെന്നാണവരുടെ വ്യാഖ്യാനം. എങ്കിലും ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആക്ഷേപം തിരഞ്ഞെടുപ്പിൽ ശക്തമായ ആയുധമാക്കാമെന്നും കണക്കുകൂട്ടുന്നു.

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബാധിക്കാത്ത ഈ വിവാദങ്ങൾ ഇപ്പോൾ കടുപ്പിക്കുന്നത് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും രക്തസാക്ഷി പരിവേഷം നൽകുമോയെന്ന തോന്നലും യു.ഡി.എഫിനുണ്ട്.

സ​ന്തോ​ഷ് ​ഈ​പ്പ​നെ​ ​അ​റി​യി​ല്ല. കണ്ടിട്ടുമില്ല, ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​ട്ടു​മി​ല്ല.​ ​എ​നി​ക്ക് ​ഫോ​ൺ​ ​ത​ന്നെ​ന്ന് ​പ​റ​യു​ന്ന​ത് ​ക​ള്ളം.​ ​പ​ണം​ ​കൊ​ടു​ത്ത് ​വാ​ങ്ങി​യ​ ​ഫോ​ണാ​ണ് ​കൈ​യി​ലു​ള്ള​ത്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​വാ​ൻ​ ​ക​സ്റ്റം​സ് ​ഇ​തു​വ​രെ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടി​ല്ല.

- വി​നോ​ദി​നി

വിനോദിനിയെ അറിയില്ല. കോടിയേരിയുടെ കുടുംബവുമായി ഒരു പരിചയവുമില്ല. ഫോൺ നൽകിയത് സ്വപ്‌നയ്ക്കാണ്. സ്വപ്‌ന ഫോൺ ആർക്ക് നൽകിയെന്ന് അറിയില്ല. ചെന്നിത്തലയടക്കം ഒരു നേതാവിനും ഞാൻ ഫോൺ നൽകിയിട്ടില്ല.

- സന്തോഷ് ഈപ്പൻ

​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​ന​ ​ശേ​ഷം​ ​സ​ങ്കു​ചി​ത​ ​താ​ല്പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​ശ്ര​മം.​ ​ഇ​ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​പാ​ർ​ട്ടി​ക്കും​ ​ബി.​ജെ.​പി​ക്കും​ ​ഒ​രു​പോ​ലെ​ ​പ്ര​യോ​ജ​ന​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നു​ള്ള​ ​വി​ടു​വേ​ല​യ​ല്ലെ​ങ്കി​ൽ​ ​മ​റ്റെ​ന്താ​ണ്?​ ​

-​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യൻ

കോ​ടി​യേ​രിയുടെ​ ​ഭാ​ര്യ​ ​വി​നോ​ദി​നി​ക്കെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​ആ​രോ​പ​ണം​ ​വ​ലുതാണ്. കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ ​ബി.​ജെ.​പി​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ട​ത്തി​ന് ഉപയോഗിക്കുന്നെന്ന് ആദ്യം പറഞ്ഞത് സി.പി.ഐയാണ്. അത് സത്യമെന്ന് തെളിഞ്ഞിരിക്കുന്നു

- കാ​നം​ ​രാ​ജേ​ന്ദ്ര​ൻ