കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം
Sunday 07 March 2021 12:05 AM IST
കോഴിക്കോട് : കേരളം മുന്നോട്ടുവച്ച പൊതുവിദ്യാഭ്യാസ നവീകരണം ലോകത്തിന് മാതൃകയാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള എയിഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ മനുഷ്യ വിഭവ ശേഷിയെ മാറുന്ന ലോകക്രമത്തിനനുസരിച്ച് ശാക്തീകരിക്കാൻ പൊതു വിദ്യാഭ്യാസ യജ്ഞത്തിന് കഴിഞ്ഞു. മൂല്യബോധവും ഗുണമേന്മയുമുള്ള അക്കാഡമിക മുന്നേറ്റം സാദ്ധ്യമാകണമെങ്കിൽ ബഹുജന പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ. സിജു, എം. സണ്ണി, വി.എസ് സുനിൽ, ഡോ. ആബിദ പുതുശ്ശേരി, സി.കെ. അഷ്റഫ് , പി. അഖിലേഷ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകർക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ജോഷി ആന്റണി ഉപഹാരങ്ങൾ നൽകി.