കൊവിഡ് രോഗികൾ 15ശതമാനം കുറഞ്ഞു

Sunday 07 March 2021 12:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ടു 15 ശതമാനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 43,563 രോഗികളായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞദിവസം ആകെ ഉണ്ടായിരുന്നത്. അഞ്ച് മാസത്തിനുള്ളിലെ കുറഞ്ഞ വ്യാപനനിരക്കാണിത്.

വാ‌ക്‌സിൻ പരമാവധി വേഗത്തിൽ എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം. തെറ്റിദ്ധാരണ പരത്തുന്നതിനാൽ ചിലരെങ്കിലും വാക്‌സിൻ എടുക്കുന്നതിൽ എന്നാശങ്കപ്പെടുന്നു. ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവരിൽ പകുതി പേർക്കു മാത്രമായിരിക്കും രോഗപ്രതിരോധം കൈവരിക്കാനാവുക. രണ്ടാമത്തെ ഡോസ് എടുക്കുന്നത് 14 ദിവസം കൂടികഴിഞ്ഞാലെ പ്രതിരോധ ശേഷി ലഭിക്കൂ. അതിനാൽ മാസ്‌കുകൾ ധരിച്ചും കൈകൾ ശുചിയാക്കിയും സാമൂഹിക അകലം പാലിച്ചും ജാഗ്രത തുടരണം. വാക്‌സിനെടുക്കുന്ന ആളുകളിൽ കുറച്ചു പേർക്ക് അന്നോ തൊട്ടടുത്ത ദിവസമോ ശരീര ക്ഷീണം, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തിൽ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണിവ. അവ കൊവിഡിന്റെ ലക്ഷണങ്ങളല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2791​ ​കൊ​വി​ഡ് ​കേ​സു​കൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 2791​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കൂ​ടി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 2535​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 169​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 15​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 61,764​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 4.52​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്. 16​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 3517​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ 1,77,062​ ​പേ​രാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​ഇ​വ​രി​ൽ​ 1,70,954​ ​പേ​ർ​ ​വീ​ട് ​/​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​ക്വാ​റ​ന്റൈ​നി​ലും​ 6108​ ​പേ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 1075227

​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ 42,819

​ ​രോ​ഗ​മു​ക്ത​ർ​ 10,27,826

​ ​ആ​കെ​ ​മ​ര​ണം​ 4287