ഒഴിവാക്കലുകൾ നിവൃത്തിയില്ലാതെ അംഗീകരിച്ച് ജില്ലാ ഘടകങ്ങൾ

Sunday 07 March 2021 1:11 AM IST

ജി. സുധാകരനെയും ഐസക്കിനെയും ഒഴിവാക്കിയതിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വിഷമം

തിരുവനന്തപുരം: തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ പൂർണ്ണമായും ഒഴിവാക്കാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കർശനതീരുമാനം മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ട് ജില്ലാ ഘടകങ്ങൾ. സംസ്ഥാനകമ്മിറ്റി തീരുമാനത്തിന്റെ റിപ്പോർട്ടിംഗിനായി ഇന്നലെ വിളിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ചില മന്ത്രിമാരെയടക്കം മാറ്റുന്നതിനെതിരെ അതൃപ്തി ഉയർന്നു.

മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ജില്ലാകമ്മിറ്റിയുടെ സാദ്ധ്യതാപട്ടിക തിരുത്തിയാണ് ഇരുവരെയും ഒഴിവാക്കിയതെങ്കിലും അവരെ ഉൾപ്പെടുത്തണമെന്ന ആവശ്യം വീണ്ടുമുയർന്നത് ശ്രദ്ധേയമായി. എങ്കിലും സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്. സംസ്ഥാനകമ്മിറ്റി തീരുമാനം അംഗീകരിക്കാത്തതല്ല, ഇവരെ മത്സരിപ്പിക്കാത്തതിലെ വിഷമം പങ്കുവച്ചത് മാത്രമാണെന്നാണ് ജില്ലാ നേതാക്കളുടെ വിശദീകരണം. സംസ്ഥാനകമ്മിറ്റി തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് മാത്രം ബാധകമായതല്ലെന്ന് യോഗത്തിൽ സംബന്ധിച്ച സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ അറിയിച്ചു.

പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയതിൽ മലപ്പുറം ജില്ലാ കമ്മിറ്റിയിലും അമർഷം ഉയർന്നെങ്കിലും തീരുമാനം അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാറണമെന്ന മാനദണ്ഡത്തിൽ ചിലർക്ക് ഇളവ് നൽകിയപ്പോൾ കണ്ണൂരിൽ പി. ജയരാജനെ തഴഞ്ഞതിലും പി.ജെ ആർമി കൂട്ടായ്‌മ പ്രതിഷേധിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് പ്രതിഷേധ രാജി വരെ ഉണ്ടായി. എന്നാൽ, പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും പാർട്ടി തീരുമാനം ഉയർത്തിപ്പിടിച്ചും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. സ്ഥാനാർത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആർമി എന്ന പേരിലുള്ള പ്രചാരണം. ഇതിനെതിരെ നടപടി വേണ്ടി വരുമെന്നും ജയരാജൻ വ്യക്തമാക്കി.

സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ​ ​ആ​രെ​യും​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ​ഐ​സ​ക്

മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​മ​ത്സ​രി​ക്കും.​ ​മ​റ്റ് ​ചു​മ​ത​ല​ക​ളാ​ണെ​ങ്കി​ൽ​ ​അ​തും​ ​അ​നു​സ​രി​ക്കും.​ ​ത​ന്റെ​ ​ചി​ത്ര​വും​ ​പേ​രും​ ​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ്ര​ർ​ത്ത​ന​ത്തി​ന് ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​മ​ന്ത്രി​യോ​ ​സ്ഥാ​നാ​ർ​ത്ഥി​യോ​ ​ആ​ക്കാ​ൻ​ ​ആ​രെ​യും​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​പാ​ർ​ട്ടി​യി​ലെ​ ​ചു​മ​ത​ല​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​പാ​ർ​ട്ടി​ ​ഘ​ട​ക​ങ്ങ​ളാ​ണ്.​ ​അ​തി​ൽ​ ​മ​റ്റാ​രും​ ​ഇ​ട​പെ​ടേ​ണ്ട​തി​ല്ല.​ ​തു​ട​ർ​ഭ​ര​ണ​ത്തി​ൽ​ ​ന​ഞ്ചു​ക​ല​ക്കു​ന്ന​ ​ഒ​രു​ ​പ്ര​വ​ർ​ത്ത​ന​വും​ ​പ്ര​തി​ക​ര​ണ​വും​ ​പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​സ​ഖാ​ക്ക​ളു​ടെ​യും​ ​ഭാ​ഗ​ത്തു​നി​ന്ന് ​ഉ​ണ്ടാ​ക​രു​ത്.​ ​പാ​ർ​ട്ടി​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​വി​ജ​യി​പ്പി​ക്ക​ണം.​ ​(​ഫേ​സ്ബു​ക്കി​​​ൽ​ ​കു​റി​​​ച്ച​ത്‌)