കേരള പ്രീമിയർ ലീഗ് : ആദ്യജയം യുണൈറ്റഡിന്

Sunday 07 March 2021 2:45 AM IST

കൊച്ചി​:​ ​കേ​ര​ള​ ​പ്രീ​മി​യ​ർ​ ​ലീ​ഗി​ൽ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​കേരള യു​ണൈറ്റ​ഡ് ​എ​ഫ്.​സി​ക്ക് ​ജ​യം.​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 4​ന് ​തു​ട​ങ്ങി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​യു​ണൈ​റ്റ​ഡ് ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​കോ​വ​ളം​ ​എ​ഫ്.​സി​യെ​ ​ത​ക​ർ​ത്തു.​ ​

യു​ണൈ​റ്റ​ഡി​നാ​യി​ ​ബു​ജൈർ​ ​വ​ള്ളി​യാ​ട്ട്,​മൗ​സൂ​ഫ് ​നൈ​സാ​ൻ,​ ​മു​ഹ​മ്മ​ദ് ​ഷ​ഫീ​ർ​ ​എ​ന്നി​വ​ർ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ആ​ദ്യ​ ​പ​കു​തി​ ​ഗോ​ളു​ക​ൾ​ ​ഒ​ന്നും​ ​പി​റ​ന്നി​ല്ല.​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​കേ​ര​ള​ ​യു​ണൈ​റ്റ​ഡ് ​മെ​ല്ലെ​ ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ച്ചു.​ ​അ​റു​പ​താം​ ​മി​നു​ട്ടി​ൽ​ ​അ​വ​ർ​ ​ആ​ദ്യ​ ​ഗോ​ളും​ ​ക​ണ്ടെ​ത്തി.​ ​കോ​ർ​ണ​റി​ൽ​ ​നി​ന്ന് ​ഉ​യ​ർ​ന്ന​ ​പ​ന്ത് ​ബു​ജൈ​‌​ർ​ ​ഹെ​ഡ​റി​ലൂ​ടെ​ ​വ​ല​യി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​കോ​വ​ള​ത്തി​ന്റെ​ ​ഗോ​ൾ​വ​ല​ ​വീ​ണ്ടും​ ​കു​ലു​ങ്ങി.​ ​ഇ​ട​തു​ ​വിം​ഗി​ൽ​ ​നി​ന്ന് ​കേ​ര​ള​ ​യു​ണൈ​റ്റ​ഡ് ​ക്യാ​പ്ട​ൻ​ ​അ​ർ​ജു​ൻ​ ​ജ​യ​രാ​ജ് ​ന​ൽ​കി​യ​ ​പാ​സ് ​സ്വീ​ക​രി​ച്ച് ​കു​തി​ച്ച​ ​മൗ​സൂ​ഫ് ​നൈ​സാ​ൻ​ ​ഗോ​ളി​യെ​ ​വെ​ട്ടി​ച്ച് ​പ​ന്ത് ​വ​ല​യി​ൽ​ ​എ​ത്തി​ച്ചു.​ ​ 70​-ാം ​മി​നി​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​സ​ഫീ​റി​ന്റെ​ ​ഒ​രു​ ​ഇ​ടം​ ​കാ​ല​ൻ​ ​ഷോ​ട്ട് ​കേ​ര​ള​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​ഗോ​ൾ​ ​സ്കോ​‌​ർ​ ​മൂ​ന്നാ​യി​ ​ഉ​യ​ർ​ത്തി.​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ഐ.​എം​ ​വി​ജ​യ​നാ​ണ് ​കെ.പി.എൽ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത്.​ ഇ​ന്ന് ​കെ.​എ​സ്.​ഇ.​ബി​യും​ ​കോ​ത​മം​ഗ​ലം​ ​എം.​എ​ ​ഫു​ട്ബോ​ൾ​ ​അ​ക്കാ​ഡ​മി​യും​ ​ഏ​റ്റു​മു​ട്ടും.