അങ്കത്തിനിറങ്ങി ട്വന്റി 20

Tuesday 09 March 2021 12:10 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ വിസ്‌മയ വിജയം നേടിയ കിഴക്കമ്പലത്തെ ട്വന്റി 20 നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ട്വന്റി 20യുടെ ഉപദേശക ബോർഡ് ചെയർമാനും വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർട്ടി പ്രസിഡന്റ് സാബു ജേക്കബും പങ്കെടുത്തു.

ഡോ. സുജിത്ത് പി. സുരേന്ദ്രൻ (കുന്നത്തുനാട്), ചിത്ര സുകുമാരൻ (പെരുമ്പാവൂർ), ഡോ. ജോസ് ജോസഫ് (കോതമംഗലം), സി.എൻ. പ്രകാശ് (മൂവാറ്റുപുഴ), ഡോ. ജോബ് ചക്കാലക്കൽ (വൈപ്പിൻ) എന്നിവരാണ് സ്ഥാനാർത്ഥികൾ.

രൂ​പം​ ​കൊ​ണ്ട് ​എ​ട്ട് ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ട്ട​ ​ട്വ​ന്റി​ 20​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വി​ജ​യ​ത്തി​ന് ​പി​ന്നാ​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​പൊ​രു​താ​നു​റ​ച്ച് ​ആ​ദ്യ​ഘ​ട്ട​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ച് ​ജി​ല്ല​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​നെ​ഞ്ചി​ടി​പ്പ് ​കൂ​ട്ടു​ക​യാ​ണ്. ജി​ല്ല​യി​ലെ​ 14​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​മ​ത്സ​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ആ​ദ്യ​ഘ​ട്ട​ ​ലി​സ്റ്റി​ൽ​ ​അ​ഞ്ച് ​പേ​രാ​ണു​ള്ള​ത്.​ ​മു​ൻ​ ​മ​ന്ത്രി​യും​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ​ ​പി.​ജെ.​ജോ​സ​ഫി​ന്റെ​ ​മ​ക​ളു​ടെ​ ​ഭ​ർ​ത്താ​വ് ​ഡോ.​ ​ജോ​ ​ജോ​സ​ഫ് ​ഉ​ൾ​പ്പെ​ടെ​ ​അ​ഭ്യ​സ്ത​വി​ദ്യ​രും​ ​വി​ദ്യാ​ഭ്യാ​സ,​ ​ആ​രോ​ഗ്യ,​ ​മാ​ദ്ധ്യ​മ,​ ​മാ​നേ​ജ്മെ​ന്റ് ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​മു​ഖ​രു​മാ​യ​വ​രാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.

ഡോ. സുജിത്ത് പി.സുരേന്ദ്രൻ

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടി. നാഷണൽ ലാ അക്കാഡമിയിൽ നിന്ന് ബിരുദാനന്തര ബിരുദം. യൂണിവേഴ്സിറ്റി ഒഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ നിന്ന് ഡോക്ടറേറ്റ്. ബംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒഫ് ലായിൽ അസോസിയേറ്റ് പ്രൊഫസറും പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം കോ ഓർഡിനേറ്ററും ആയിരുന്നു.

ചിത്ര സുകുമാരൻ

എസ് ആൻഡ് സി മൾട്ടി കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ഫെസിലിറ്റി മാനേജ്മെന്റ് വ്യവസായത്തിൽ 2000 പേർക്ക് തൊഴിൽ നൽകി. കൊമേഴ്സ് ബിരുദധാരിണിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളി കലാകാരിയുമാണ്.

ഡോ. ജോസ് ജോസഫ്

തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം. പട്യാല ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. എറണാകുളം മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ ട്വന്റി 20 പ്രവർത്തനത്തിൽ സജീവമായി.

സി.എൻ.പ്രകാശ്

മാദ്ധ്യമപ്രവർത്തകനാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം. 2017ൽ അഭിഭാഷകനായി. ദേശാഭിമാനി, ജീവൻ ടി.വി, അമൃത ടി.വി, കൈരളി ടി.വി, ഇന്ത്യാവിഷൻ, ന്യൂസ് 18 എന്നിവയിൽ പ്രവർത്തിച്ചു.

ഡോ. ജോബ് ചക്കാലക്കൽ

എറണാകുളം സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നു ബിരുദാനന്തര ബിരുദം, തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ നിന്നു പി.എച്ച്.ഡി. സെന്റ് ആൽബർട്സ് കോളേജിലും സെന്റ് പോൾസ് കോളേജിലും അസോസിയേറ്റ് പ്രൊഫസറായിരുന്നു. വിരമിച്ചശേഷം സെന്റ് പോൾസ് കോളേജ് മാനേജ്മെന്റ് സ്റ്റഡീസിന്റ് തലവൻ.

ഉപദേശക ബോർഡ്

ട്വന്റി 20 പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയർമാനായി ഉപദേശക ബോർഡ് രൂപീകരിച്ചു. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ധിഖ്, ഡോ. വിജയൻ നങ്ങേലി, ലക്ഷ്‌മി മേനോൻ, അനിത ഇന്ദ്രബായി തുടങ്ങിയവർ അംഗങ്ങളാണ്.

ചരിത്രദൗത്യം

ഇത് ചരിത്രപരമായ ദൗത്യമാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളിൽ പ്രതീക്ഷയില്ല. സമ്പത്തില്ലാത്തവന്റെ കൈയിൽ അധികാരവും സമ്പത്തും വരുമ്പോഴുള്ള കാര്യങ്ങളാണ് നടക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിലാണ് ഞാൻ ജനിച്ചത്. അവിടുത്തെ ആളുകൾ എന്നെ മടുപ്പിച്ചിട്ടേയുള്ളു. ഈ ദൗത്യം എറണാകുളത്തെ ജനങ്ങൾ ഏറ്റെടുക്കണം. വിജയിച്ചാൽ ട്വന്റി 20 കേരളം ഭരിക്കുന്ന കാലം വിദൂരമല്ല.

ശ്രീനിവാസൻ,ചലച്ചിത്രതാരം

പി​ന്നി​ട്ട​ ​ച​രി​ത്രം 2012​ൽ​ ​രൂ​പീ​ക​രി​ച്ച് 2015​ലെ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ആ​ദ്യ​ ​പോ​രാ​ട്ടം.​ ​കി​ഴ​ക്ക​മ്പ​ലം​ ​പ​ഞ്ചാ​യ​ത്തി​ലെ​ 19​ൽ​ 17​ ​സീ​റ്റി​ൽ​ ​വി​ജ​യം.​ 2020​ലെ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ച്ച് ​കി​ഴ​ക്ക​മ്പ​ലം,​ ​ഐ​ക്ക​ര​നാ​ട്,​ ​മ​ഴു​വ​ന്നൂ​ർ,​ ​കു​ന്ന​ത്തു​നാ​ട് ​എ​ന്നീ​ ​നാ​ല് ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​ ​ഭ​ര​ണം​ ​നേ​ടി.​ 79​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​സീ​റ്റു​ക​ളി​ൽ​ ​മ​ത്സ​രി​ച്ച് 65​ ​എ​ണ്ണ​ത്തി​ൽ​ ​വി​ജ​യം.​ ​ര​ണ്ട് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ 11​ ​സീ​റ്റു​ക​ളി​ൽ​ ​മ​ത്സ​രി​ച്ച് 9​ ​ഇ​ട​ങ്ങ​ളി​ൽ​ ​വി​ജ​യം.​ ​ര​ണ്ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​വി​ജ​യി​ച്ചു.

നാ​ല് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ 1.75​ ​ല​ക്ഷം​ ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​മ്പോ​ഴു​ണ്ടാ​യി​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​അം​ഗ​ത്വ​ ​പ്ര​ച​ര​ണം​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ജി​ല്ല​യി​ൽ​ 1.45​ ​അം​ഗ​ങ്ങ​ളെ​ ​കൂ​ടി​ ​ചേ​ർ​ക്കാ​നാ​യി.​ ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​വാ​ർ​ഡു​ക​ളി​ലും​ ​മി​നി​മം​ 50​ ​പേ​രെ​ങ്കി​ലും​ ​അം​ഗ​ങ്ങ​ളാ​യു​ണ്ട്.​ ​വീ​ടു​ക​ൾ​ ​തോ​റും​ ​ക​യ​റി​ ​ഇ​റ​ങ്ങി​ ​അം​ഗ​ത്വം​ ​ചേ​ർ​ക്കും.​ ​ഇ​ത് ​ഏ​ഴ് ​ല​ക്ഷ​ത്തി​നും​ ​പ​ത്ത് ​ല​ക്ഷ​ത്തി​നു​മി​ട​യി​ൽ​ ​എ​ത്തി​ക്കും.​ ​ജി​ല്ല​യി​ലെ​ ​മ​റ്റ് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​ഈ​ ​ആ​ഴ്ച​ ​പ്ര​ഖ്യാ​പി​ക്കും.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യു​ടെ​യും​ ​പി​ന്തു​ണ​യി​ല്ലാ​തെ​യാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​അ​ഴി​മ​തി​മു​ക്ത​മാ​യ​ ​ആ​ധു​നി​ക​ ​കേ​ര​ള​മാ​ണ് ​ല​ക്ഷ്യം.​ ​എ​ല്ലാ​ ​കു​ടും​ബ​ങ്ങ​ളി​ലും​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും​ ​സു​ര​ക്ഷി​ത​ത്വ​വും​ ​ഉ​റ​പ്പ് ​വ​രു​ത്തും. സാ​ബു​ ​എം.​ ​ജേ​ക്ക​ബ്ബ് ​പ്ര​സി​ഡ​ന്റ് ​ട്വ​ന്റി20

ഇ​ട​ത്തോ​ട്ടു​മി​ല്ല,​ ​വ​ല​ത്തോ​ട്ടു​മി​ല്ല​ ​മു​ന്നോ​ട്ട് ​മാ​ത്ര​മെ​ന്ന​ ​മു​ദ്രാ​വാ​ക്യ​മാ​ണ് ​എ​ന്നെ​ ​ട്വ​ന്റി20​യി​ലേ​ക്ക് ​ആ​ക​ർ​ഷി​ച്ച​ത്.​ ​തു​ട​ക്കം​ ​മു​ത​ലെ​ ​ഞാ​ൻ​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഏ​തെ​ങ്കി​ലും​ ​മു​ന്ന​ണി​യി​ൽ​ ​ഇ​ത് ​കൊ​ണ്ടു​ ​പോ​യി​ ​കെ​ട്ടു​മോ​ ​എ​ന്ന് ​സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഈ​ ​മു​ദ്രാ​വാ​ക്യ​ത്തോ​ടെ​ ​എ​ല്ലാം​ ​മ​ന​സി​ലാ​യി.​ ​കേ​ര​ള​ത്തെ​ ​ര​ക്ഷി​ക്കാ​ൻ​ ​ഈ​ ​ഒ​രു​ ​മാ​ർ​ഗ്ഗം​ ​മാ​ത്ര​മെ​യു​ള്ളു. കൊ​ച്ചൗ​സേ​പ്പ് ​ചി​റ്റി​ല​പ്പ​ള്ളി​ ​ചെ​യ​ർ​മാ​ൻ,​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​ട്വ​ന്റി20‌