കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷകൾ നടത്തും

Thursday 11 March 2021 1:35 AM IST

കേരള സർവകലാശാല ഏഴാം സെമസ്റ്റർ (സെപ്തംബർ 2020) 2008 സ്‌കീം, 2013 സ്‌കീം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 'ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II', 'പവർ സിസ്റ്റം ലാബ്' പ്രാക്ടിക്കൽ പരീക്ഷകൾ 15 ന് കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ-ബയോകെമിസ്ട്രി, വൊക്കേഷണൽ - മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 16, 17 മുതൽ അതതു കേന്ദ്രങ്ങളിൽ നടത്തും.


 ടൈംടേബിൾ

കരിയർ റിലേറ്റഡ് (സി.ആർ.) സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം., ബി.സി.എ കോഴ്സുകളുടെ നാലാം സെമസ്റ്റർ സ്‌പെഷ്യൽ പരീക്ഷകൾ 18 മുതൽ ആരംഭിക്കും.

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി സ്‌പെഷ്യൽ പരീക്ഷ 18 ന് ആരംഭിക്കും.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ റഗുലർ ബി.ടെക്. ഡിഗ്രി, 2013 സ്‌കീമിലെ 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഏഴാം സെമസ്റ്റർ റഗുലർ ബി.ടെക്. ഡിഗ്രി - മാർച്ച് 2021 പരീക്ഷകൾ 19 മുതൽ ആരംഭിക്കും.

 സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 22 നുളളിൽ ബി.എ.റീവാല്യുവേഷൻ (ഇ.ജെ.V - അഞ്ച്) സെക്ഷനിൽ ഹാജരാകണം.

 പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും വർഷ എം.എ ഹിസ്റ്ററി സെമസ്റ്റർ (എസ്.ഡി.ഇ - 2017 അഡ്മിഷൻ സപ്ലിമെന്ററി 2018 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം വെബ്‌സൈറ്റിൽ.